കാസര്‍കോഡ്-കാഞ്ഞങ്ങാട്-ബാഗമണ്ഡലം റൂട്ടില്‍ ഇന്നുമുതല്‍ KSRTC
Posted by Sujith Bhakthan at Sunday, 15 August 2010
അന്തര്‍സംസ്ഥാന റൂട്ടില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാഗമണ്ഡലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ സര്‍വീസുള്ള ധര്‍മ്മസ്ഥല,മടിക്കേരി,സുള്ള്യ എന്നിവിടങ്ങളിലേക്കും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സിയുടെ ബസുകളും മടിക്കേരി, ധര്‍മ്മസ്ഥല,സുള്ള്യ എന്നിവിടങ്ങളില്‍ നിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബാഗമണ്ഡലംവഴി കാഞ്ഞങ്ങാട്ടേക്ക് കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ ഏതാനും ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്്്്. കാസര്‍കോഡ്-മംഗലാപുരം റൂട്ട് ദേശസാല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ഈ റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
Source: Thejas Daily http://www.thejasnews.com
