----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി മാമാങ്കം

Posted by Sujith Bhakthan at Thursday, 5 August 2010
Share this post:
Subscribe

ഉദ്ഘാടനത്തെക്കാള്‍ മനോഹരമായിട്ടാണ് തിരുവല്ലാക്കാര്‍ പുതിയ ബസ് ടെര്‍മിനലിന്റെ തറക്കലിടീല്‍ കൊണ്ടാടിയത്.

തിരുവല്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന സ്വപ്ന പദ്ധതിക്ക് വന്‍ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ശിലയിട്ടു. കെ. എസ്. ആര്‍. ടി. സിയുടെയും കെ. ടി. ഡി. എഫ്. സിയുടെയും സംയുക്ത സംരംഭമായ തിരുവല്ല ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ളക്സ് സംസ്ഥാനത്തെ ഇത്തരത്തിലുള്ള നാലാമത്തെ പദ്ധതിയാണ്. 42 കോടി രൂപ ചെലവഴിച്ച് 12 നിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. 2008ല്‍ ആണ് നിര്‍മ്മാണം ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. 24495 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന്റെ പദ്ധതി 2009ല്‍ അംഗീകരിച്ച് ഭരണാനുമതി നല്‍കി.

263566 ചതുരശ്ര അടിയാണ് നിര്‍മ്മാണ വിസ്തീര്‍ണം. 18 മാസമാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ കാലാവധി. കെ. എസ്. ആര്‍. ടി. സി ഡിപ്പോയുടെ പ്രവര്‍ത്തനം വൈ. എം. സി. എ ജംഗ്ഷന് സമീപമുള്ള മുനിസിപ്പല്‍ മൈതാനിയിലേക്ക് മാറ്റുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള മറ്റ് വ്യാപാര സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്.

തറനിരപ്പിന് താഴെ രണ്ട് നിലകള്‍ ഉള്‍പ്പെടെ 12 നിലകളിലുള്ള സമുച്ചയവും നാല് നിലകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കുമാണ് നിര്‍മ്മിക്കുന്നത്. എസ്റിമേറ്റ് തുകയേക്കാള്‍ 19.7 ശതമാനം കൂടുതല്‍ ആവശ്യപ്പെട്ട മുംബയിലെ നരേഷ് ട്രേഡേഴ്സ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നത്. കെ. എസ്. ആര്‍. ടി. സിയുടെ അത്യാധുനിക കെട്ടിട സമുച്ചയങ്ങളില്‍ ജില്ലയിലെ ആദ്യത്തേതാണ് തിരുവല്ലയില്‍ നിര്‍മ്മിക്കുന്നത്.




Source: Kerala Kaumudi

Related Posts :



4 അഭിപ്രായങ്ങള്‍:

SUBIN ADOOR said...

പിള്ളാരുടെ കാലത്തെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മതിയാരുന്നു..!!!

Anonymous said...

KSRTC transport pani nirthi Mamankam Pani thudangiyo!!!!!Arude kasanedi ente nangeli..Arude kasanedi?

രവി said...

അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട് എന്നീ ടെര്‍മിനലുകളുടെ പ്രവൃത്തന പുരോഗതികണ്ടുവോ? തീര്‍ച്ചയായും അടുത്തുവരുന്ന സര്‍ക്കാര്‍ ഇതിന്ന് ഇടങ്കോലിട്ടില്ലെങ്കില്‍ സമീപഭാവിയില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കെ. എസ്. ആര്‍. ടി. സിയുടെ നല്ല ടര്‍മിനലുകള്‍ പ്രതീക്ഷിക്കാം

Uthram Nakshathram said...

ഇവിടെ ഒന്നും ശരിയായി നടക്കുന്നില്ല എന്നത് മലയാളികളുടെ സ്ഥിരം ആവലാതി ആണ്. ചിലരുടെ നോട്ടത്തില്‍ കേരളം ഒഴികെ മറ്റു സ്ഥലങ്ങളില്‍ എല്ലാം വളരെ പെര്‍ഫെക്റ്റ്‌ ആണ്. ഇവിടെ പലതും നടക്കാത്തതിന്റെ കാരണം അന്വേഷിച്ചു അധികം ദൂരം ഒന്നും പോകണ്ട, മുകളിലെ ഒരു കമന്റ് നോക്കിയാല്‍ മതി, ഒരു അനോണി, നാടന്‍ പാട്ടുമായി വന്നു പറഞ്ഞ കണ്ടോ? അട്രസ്സില്ലാത്ത ഇത്തരം ആള്‍ക്കാരാണ്, അത് മാത്രമാണ് നമ്മുടെ നാടിന്റെ പ്രശ്നം.
കോര്പറേഷന് ആശംസകള്‍

Post a Comment