കെ എസ് ആര്‍ ടി സിക്കു നാണമില്ലെ?
Posted by Sujith Bhakthan at Thursday, 5 August 2010
കേരളത്തില്‍ ഏറ്റവും വലിയ പൊതു മേഘലാ സ്ഥാപനം. ഗതാഗത രംഗത്ത് 13 ശതമാനത്തില്‍ നിന്നും 27 ശതമാനത്തിലേക്കു വളര്‍ന്നു കഴിഞ്ഞ കെ എസ് ആര്‍ ടി സിക്കു ലവലേശം നാണമില്ലെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.
കെ എസ് ആര്‍ ടി സിയുടെ മൂനാലു ബസ് ഷെഡ്യൂളുകള്‍ കണ്ടാല്‍ മതി ഇതു ശരി
വെക്കുവാന്‍.
1) തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തെക്കുള്ള "സൂപ്പര്‍ ഫാസ്റ്റ്"
2) എറണാകുളം മംഗലാപുരം "സൂപ്പര്‍ ഫാസ്റ്റ്" (കര്‍ണാടക ആര്‍ ടി സി വോള്‍വോ ഓടിക്കുന്നുണ്ട് ഈ റൂട്ടില്‍)
3) കൊട്ടാരക്കര ബാംഗ്ലൂര്‍ "സൂപ്പര്‍ ഫാസ്റ്റ്". ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതു കാണാം. അതും തുരുമ്പു പിടിച്ച ഒരു ടാറ്റ സൂപ്പര്‍ ഫാസ്റ്റ്. (ദൈവമേ ഇതില്‍ യാത്ര ചെയ്യുന്നവനു ആയുസ്സു കൂട്ടി കൊടുക്കണേ)
4) കൊട്ടാരക്കര കൊല്ലൂര്‍ മൂകാമ്പിക "സൂപ്പര്‍ ഫാസ്റ്റ്".
മുകളില്‍ പറഞ്ഞ വണ്ടികളിലൊന്നും തന്നെ ഒരു ഫുള്‍ ട്രിപ് ടിക്കറ്റ് കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല. തിരുവനന്തപുരത്തു നിന്നും നമ്മുടെ ഈ സൂപ്പര്‍ ഫാസ്റ്റില്‍ മംഗലാപുരത്തു വരെ യാത്ര ചെയ്യുന്ന ഒരാളുടെ അവസ്ത്ഥ ഒന്നാലോചിച്ചു നോക്കിക്കെ?
ഈ വണ്ടിയില്‍ മംഗലാപുരം വരെ പോകുന്ന പൈസയുണ്ടെങ്കില്‍ ഗരീബ് രഥില്‍ പുതച്ചു കിടന്നുറങ്ങി പോകാം. സമയവും ലാഭം.
എറണാകുളംകാര്‍ക്ക് കര്‍ണാടകയുടെ പ്രീമിയം സര്‍വീസ് ആയ ഐരാവത് ഉപയോഗിക്കാം.
രാവിലെ ഒരു പത്തു മണി കഴിഞ്ഞ് എറണാകുളം സ്റ്റാന്‍ഡ് ഒന്നു പോയി നോക്കുക. കര്‍ണാടകാ ആര്‍ ടി സിയുടെ വളരെ ഭംഗിയുള്ള പ്രീമിയം ബസ്സുകളുടെ നീണ്ട നിര കാണാം. അതേ സമയം ബാംഗ്ലൂരില്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ് പോയി നോക്കുക. ഒരു വോള്‍വോ, മൂനാല് ഏസി, കുറചു തുരുമ്പിച്ച ഡീലക്സു വണ്ടികള്‍, പിന്നെ ഒരു കൂട്ടം എക്സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍.
ഇന്റര്‍ സ്റ്റേറ്റ് വണ്ടികള്‍, പ്രത്യേകിച്ചും ബാംഗ്ലൂര്‍ വണ്ടികള്‍ നഷ്ടമാണെന്നാണ് കെ എസ് ആര്‍ ടി സി എപ്പോഴും പറയുന്നത്. എന്റെ സാറന്മാരെ ഈ വണ്ടികള്‍ നഷ്ടമാണെങ്കില്‍ അതിന്റെ കാര്യങ്ങള്‍ നിങ്ങള്‍ അന്വേഷിക്കാറുണ്ടോ?
നമ്മുടെ ജനങ്ങളുടെ മനോഭാവമൊക്കെ മാറി. ഇപ്പോള്‍ യാത്രാ സുഖത്തിനാണ് പ്രാധാന്യം. പണം എത്രയെന്നാരും നോക്കാറില്ല.
കല്ലഡക്കാരന്‍ കേരളത്തിന്റെ മുക്കിലും മൂലയിലേക്കും വോള്‍വോ ഓടിക്കുന്നു. (ലഗേജ് കേറ്റി അവന്‍ കാശുണ്ടാക്കുമെന്നു നിങ്ങള്‍ പറയണ്ട). തിരുവനന്തപുരത്തേക്കിപ്പൊ മള്‍ട്ടി ആക്സില്‍ വോള്‍വോകളുടെ ജാഥ തന്നെയാണ്. മിക്ക ദിവസങ്ങളിലും വണ്ടികള്‍ ഫുള്‍. കര്‍ണാടകാ ആര്‍ ടി സി കേരളത്തിലേക്ക് എത്ര വോള്‍വോ ഓടിക്കുന്നുണ്ട്? പാലക്കാട്ടേക്കു വരെ അവര്‍ വോള്‍വോ ആണ് ഓടിക്കുന്നത്. കെ എസ് ആര്‍ ടി സി കഴിഞ്ഞ ഓണത്തിന് തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ഓടിച്ച ആളുകളാണ്. (അതും കോഴിക്കോട് വഴി). ദൈവമേ ആളുകളുടെ വിധി.
ഡീലക്സ് ബസ്സുകളെന്നു പറഞ്ഞു നിങ്ങള്‍ ഓടിക്കുന്ന വണ്ടിക്ക് ആ ഫെയര്‍ വാങ്ങുവാനുള്ള മിനിമം സ്റ്റാന്‍ഡേര്‍ഡ് ഉണ്ടോ എന്ന് ആരെങ്കിലും പരിശോദിച്ചിട്ടുണ്ടോ? രാത്രിയില്‍ എതിരേ വരുന്ന വണ്ടിയുടെ വെട്ടമടിക്കാതെ പുറകിലിരിക്കുന്ന ആളിനു പോലും ഉറങ്ങാന്‍ സാധിക്കില്ല. ലഗേജുമായി കയറുന്ന യാത്രക്കാരനു അതിനുള്ള സൌകര്യമുണ്ടോ? ചാരി കിടക്കാവുന്ന സീറ്റുള്ള വണ്ടിയിറക്കിയാല്‍ അതു ഡീലക്സ് ആവില്ല. അതിനായി നിങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ് നാടിന്റെയും കര്‍ണാടകത്തിന്റെയും ഡീലക്സ് ബസ്സുകള്‍ ഒന്നു കയറി നോക്കുക്ക.
പ്രിയ കെ എസ് ആര്‍ ടി സീ ഇനിയെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യമുള്ളതെന്തെന്നു മനസിലാക്കുക. എന്നിട്ടു ബസ്സുകള്‍ ഉണ്ടാക്കുക. സര്‍വീസുകള്‍ മെച്ചപ്പെടുത്തുക.
.jpg)