പഴയ ബസ്സുകള്‍ സര്‍വീസ് നടത്തരുത് -സുപ്രീം കോടതി
Posted by Sujith Bhakthan at Thursday, 5 August 2010
പൊതുജനങ്ങളെ കയറ്റി സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പഴക്കം സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്ന് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി.എസ്. ഠാക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെയാണ് സ്വകാര്യ ബസ് ഉടമകള്‍ ചോദ്യം ചെയ്തത്. ബസ്സുകളുടെ പഴക്കം തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് മാത്രമാണെന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. പക്ഷേ ഈ വാദം കോടതി അംഗീകരിച്ചില്ല. സംസ്ഥാന സര്‍ക്കാറിനും ആര്‍.ടി.ഒ.മാര്‍ക്കും കേന്ദ്ര വാഹന നിയമമനുസരിച്ച് ബസ്സുകളുടെ പഴക്കം തീരുമാനിക്കാന്‍ അവകാശമില്ലെന്ന വാദവും കോടതി തള്ളി.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ഈടാക്കാന്‍ ഈയിടെ മഹാരാഷ്ട സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനം റോഡിലിറക്കാതിരിയ്ക്കുകയെന്ന ലക്ഷ്യമാണ് സുപ്രീം കോടതിയുടെ ഈ തീരുമാനത്തിനും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയ്ക്കും പിന്നിലുള്ളത്.
ദില്ലിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും 15 കൊല്ലം പഴക്കമുള്ള ബസ്സുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ല. സംസ്ഥാനത്ത് ഏഴു കൊല്ലം പഴക്കമുള്ള ടൂറിസ്റ്റു ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവാദമില്ല.
Source: http://thatsmalayalam.oneindia.in