----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഉപകാരപ്രദമാണോ?

Posted by Sujith Bhakthan at Wednesday, 11 August 2010
Share this post:
Subscribe

ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഇപ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളേക്കാള്‍ കഷ്ടമാണ്‌. എവിടെ കൈ കാണിച്ചാലും നിര്‍ത്തും.

അങ്ങനെയാണെങ്കില്‍ പിന്നെ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയും ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പും ഒക്കെ എന്തിനാണ്‌. ആകെ ഒരു രക്ഷയുള്ളത് ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ എന്ന കാറ്റഗറിയിലുള്ള വണ്ടികളാണ്‌. ഇവ ഏതാണ്ട് സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തുന്നതു പോലെയേ നിര്‍ത്തുകയുള്ളു. കൂടുതലും ദീര്‍ഘ ദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ്‌ ഇങ്ങനെ ഓടുന്നത്.


പ്രത്യേകിച്ചും നാഷണല്‍ ഹൈവേയില്‍ അതായത് ആലപ്പുഴ, കൊല്ലം ഭാഗങ്ങളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ യാത്ര ചെയ്താല്‍ മിനിമം ഒരു രണ്ട് ഓര്‍ഡിനറി ബസ്സുകളെങ്കിലും ഓവര്‍ടേക്ക് ചെയ്യുന്നത് കാണാം.

കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ്‌. പക്ഷെ യാത്രക്കരന്‍ നല്‍കുന്ന കൂടുതല്‍ ചാര്‍ജിന്‌ ഇവിടെ ഒരു വിലയുമില്ലെ?

എന്തു കൊണ്ടാണ്‌ കൊടുങ്ങല്ലൂര്‍ ത്രിശ്ശൂര്‍ ഭാഗത്ത കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങാത്തത്? പാലക്കാട് ത്രിശൂര്‍ റൂട്ടില്‍ ടി ടി ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ഓടുന്നു. പ്രൈവറ്റ് ബസ്സുകള്‍ ഡോമിനേറ്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഇട്ടാല്‍ ജനം കേറില്ല. സൂപ്പര്‍ ഫാസ്റ്റിനെ ഓവര്‍ടേക്ക് ചെയ്യുന്ന പ്രൈവറ്റ് ബസ്സുകളാണ്‌ ത്രിശൂരിലും മലബാര്‍ മേഖലയിലും മറ്റുമുള്ളത്.

എന്നാല്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ഹൈവേയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ്‌ കൂടുതല്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ചാര്‍ജ് നല്‍കി യാത്ര ചെയ്യുവാന്‍ ഇവിടെ ജനം നിര്‍ബന്ധിതനാകുന്നു. ഇതേ സ്ഥിതി തന്നെയാണ്‌ ചങ്ങനാശ്ശേരി ആലപ്പുഴ റൂട്ടിലും.

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ ഫാസ്റ്റ് പാസഞ്ചര്‍ ബസ് എന്ന ഈ കാറ്റഗറി നമുക്കു വേണോ? മറിച്ചാണെങ്കില്‍ എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

Related Posts :



ലേബല്‍

5 അഭിപ്രായങ്ങള്‍:

SUBIN ADOOR said...

ഫാസ്റ്റ് പാസന്ജാര്‍ നല്ലതാണ്.. പക്ഷെ നാല് പേര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടാല്‍ അവിടെ നിര്‍ത്തുന്ന ഈ രീതി ഉപേക്ഷിച്ചാല്‍ മതി..

രവി said...

ഫാസ്റ്റ പാസഞ്ചര്‍ ബസ്സുകള്‍ എടുത്തുകളയെണ്ട ആവശ്യമൊന്നും നിലവില്‍ ഇല്ലാ. ഒര്‍ഡിനറിപോലെഅവാതിരുന്നാല്‍ മതി. പിന്നെ കുറെ യാത്രക്കാരും അറിയേണ്ടകാര്യമുണ്ട് എതു ബസ്സായാലും എനിക്കു സൌകര്യപ്രദമായസ്ഥലങ്ങളില്‍ നിറുത്തികിട്ടണം എന്നത് ഉപേക്ഷിക്കേണ്ടതാണ്. മലപ്പുറം ജില്ലായില്‍കാണുന്ന ഒരു പ്രവണതയാണ് ഇത് ഇല്ലെങ്കില്‍ ബസ്സ് ജിവനക്കാരുമായി ബഹളം ഇത് അവസാനിപ്പിക്കണം.



രവി.

Anonymous said...

വളരെ സത്യമായ ഒരു കാര്യമാണത്. ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ യാത്ര മടുപ്പിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ആലപ്പുഴ - തിരുവനന്തപുരം റൂട്ടില്‍. എവിടെ കായി കാണിച്ചാലും നിര്‍ത്തുന്ന ഡ്രൈവര്‍മാര്‍, ഒപ്പം എവിടെ നിര്‍ത്തണമെന്ന് പറഞ്ഞാലും ബെല്‍ അടിക്കുന്ന കണ്ടക്ടര്‍. എല്ലാം കൂടി കൂടുതല്‍ കാശ് കൊടുത്തു യാത്ര ചെയ്യുന്നവന്റെ ക്ഷമ പരീക്ഷിക്കുകയാണ്.
-- അരുണ്‍ കടയ്ക്കല്‍

Arun.S said...

വളരെ സത്യമായ ഒരു കാര്യമാണത്. ഫാസ്റ്റ് passenger ബസിലെ യാത്ര മടുപ്പിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ആലപ്പുഴ - തിരുവനന്തപുരം റൂട്ടില്‍. എവിടെ കായി കാണിച്ചാലും നിര്‍ത്തുന്ന ഡ്രൈവര്‍മാര്‍, ഒപ്പം എവിടെ നിര്‍ത്തണമെന്ന് പറഞ്ഞാലും ബെല്‍ അടിക്കുന്ന കണ്ടക്ടര്‍. എല്ലാം കൂടി കൂടുതല്‍ കാശ് കൊടുത്തു യാത്ര ചെയ്യുന്നവന്റെ ക്ഷമ പരീക്ഷിക്കുകയാണ്.

--
അരുണ്‍ കടയ്ക്കല്‍

Post a Comment