----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ എസ് ആര്‍ ടി സി ജനങ്ങളെ കബളിപ്പിക്കുന്നു - KSRTC Blog Exclusive

Posted by Sujith Bhakthan at Saturday, 13 November 2010
Share this post:
Subscribe

"സുഖ യാത്ര സുരക്ഷിത യാത്ര" എന്നാണ്‌ കെ എസ് ആര്‍ ടി സിയുടെ മുദ്രാവാക്യം. എന്നാല്‍ ഈ സുഖവും സുരക്ഷിതവുമൊക്കെ ഓരോ ആളുകള്‍ക്കും പല തരത്തിലാണെന്നു മാത്രം. കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സുകളാണ്‌ ഇപ്പോള്‍ വില്ലന്‍.

എറണാകുളത്തു നിന്നും പളനിക്കു പോകുവാനായി മുത്തുസ്വാമി കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സില്‍ കയറി. ടിക്കറ്റ് എടുത്തപ്പോള്‍ കക്ഷി ഒന്നു ഞെട്ടി. 154 രൂപ. 145 രൂപക്ക് കോയമ്പത്തൂരു നിന്നും ബാംഗ്ലൂര്‍ വരെ പോയ കാര്യം മുത്തുസ്വാമി മനസ്സില്‍ ഓര്‍ത്തു. പറഞ്ഞിട്ടെന്താ കാര്യം ഇതു കേരളമല്ലേ എന്നു പറഞ്ഞു പുള്ളി സമാധാനപ്പെട്ടു.

ഷട്ടറിട്ട ജനാല, സീറ്റുകള്‍ മുഴുവന്‍ ചുളുങ്ങി പറിഞ്ഞ, മൂന്നാളുകള്‍ ഞെങ്ങി ഞെരുങ്ങി ഒരു സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നത് ഒക്കെയാണ്‌ ഇത്തരം ബസ്സുകളുടെ പ്രത്യേകത. ആകെയുള്ള ഒരു പ്ലസ്സ് പോയിന്റ് എന്നാല്‍ വേഗത്തിന്റെ കാര്യത്തിലാണ്‌.

മുനിസ്വാമി പളനിയില്‍ നിന്നും തിരിച്ചു വരുന്ന വഴി, കോയമ്പത്തൂരില്‍ എത്തി എറണാകുളത്തിനുള്ള ഒരു എക്സ്പ്രസ്സ് ബസ്സില്‍ കയറി. വണ്ടിക്കകത്തു കയറിയതും മുനിസ്വാമി ഒന്നു ഞെട്ടി, ഡീലക്സ് വണ്ടിയാണെന്നു കരുതി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കാര്യം മനസ്സിലായ കണ്ടക്ടര്‍ പുള്ളി മുനിസ്വാമിയോടു പറഞ്ഞു "അണ്ണാച്ചി, എക്സ്പ്രസ്സ് ചാര്‍ജ് മട്ടും, ഉക്കാറുംഗോ".

മുനിസ്വാമി രണ്ടാം നിരയിലെ ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. കൈ വെക്കാന്‍ ഹാന്‍ഡ് റെസ്റ്റ്, പുഷ് ബാക്ക് സീറ്റുകള്‍, സ്ലൈഡ് ചെയ്യാവുന്ന ഗ്ലാസ് വിന്‍ഡോ, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൌകര്യം.

"ഓ ഇവന്‍ ആളു പോളപ്പനാണല്ലൊ" എന്നു മുനിസ്വാമി തിരോന്തോരം ഭാഷയില്‍ ഒന്നാലോചിച്ചു കാണും. നല്ല ക്ഷീണം ഉള്ളതു കൊണ്ട് നന്നായൊന്നുറങ്ങി, അങ്കമാലി എത്തിയപ്പോഴാണ്‌ കക്ഷി ഉറക്കം വിട്ടുണര്‍ന്നത്.

കെ എസ് ആര്‍ ടി സി സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സുകളില്‍ യാത്ര ചെയ്യുന്ന എല്ലാ ആളുകളും മുനിസ്വാമിയെ പോലെയാണ്‌. എറണാകുളത്തു നിന്നും കോയമ്പത്തൂരിനു യാത്ര ചെയ്യുന്ന ആളുകള്‍ സമ്പന്നന്മാര്‍. ബാക്കിയുള്ളവര്‍ ദരിദ്രര്‍.

ഏതാണ്ട് ഒരു മാസം മുന്‍പാണ്‌, കെ എസ് ആര്‍ ടി സി, പുഷ് ബാക്ക് സീറ്റുകളുള്ള സൂപ്പര്‍ എക്സ്പ്രസ്സ് വണ്ടികള്‍ നിരത്തിലിറക്കുന്നത്. 12 മീറ്റര്‍ നീളമുള്ള അശോക് ലെയ്‌ലാന്‍ഡിന്റെ ഷാസിയില്‍ കെ എസ് ആര്‍ ടി സിയുടെ തന്നെ ബോഡി ബില്‍ഡിംഗ് യൂണിറ്റിലിലാണ്‌ ഇതിന്റെ ബോഡി നര്‍മ്മിച്ചത്. 11 റോകളിലായിട്ട് 44 സീറ്റുകളാണ്‌ ഇതില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഡ്രൈവര്‍ നിയന്ത്രിതമായ ഡോര്‍ ബസ്സിന്റെ മുന്‍ ഭാഗത്താണുള്ളത്.

ഇത്തരം വണ്ടികള്‍ ഇറക്കുന്നതിനു തൊട്ടു മുന്‍പായിട്ട് 2*3 സീറ്റിംഗ് ലേഔട്ടില്‍ 12 മീറ്റര്‍ ഷാസിയില്‍ 11 റോകളും 55 സീറ്റുമായി കുറച്ചു എക്സ്പ്രസ്സ് വണ്ടികള്‍ ഇറക്കി.

2008 നവംബര്‍ മാസത്തില്‍ കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ നിന്നും ടാറ്റയുടെ 12 മീറ്റര്‍ ഷാസിയില്‍ 2*3 സീറ്റിംഗ് ലേഔട്ടില്‍ 12 റോയിലായിട്ട് 60 സീറ്റുകളുള്ള 5 ബസ്സുകള്‍ നിരത്തിലിറക്കുകയുണ്ടായി. (RAC 1-5)

അങ്ങനെ ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ എക്സ്പ്രസ്സ് ചാര്‍ജ് വാങ്ങി പല തരത്തിലുള്ള വണ്ടികള്‍ നിരത്തിലോടിച്ച് യാത്രക്കാരെ വഞ്ചികുകയാണ്‌ കെ എസ് ആര്‍ ടി സി എന്നു പറയേണ്ടതായിവരും. ഇത്തരത്തില്‍ ജനങ്ങളെ വഞ്ചിക്കുന്നതിനു പകരമായി എല്ലാ എക്സ്പ്രസ്സ് ബസ്സുകളും 2*2 ലേഔട്ടില്‍ നിര്‍മ്മിച്ച് പുറത്തിറക്കുക. ഇപ്പോള്‍ ഓടുന്ന 2*3 ലേഔട്ടില്‍ ഉള്ള എക്സ്പ്രസ്സ് ബസ്സുകളും സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സീറ്റിന്റെ കുഷ്യനും പുറത്തെ കളറും മാറ്റിയാല്‍ എല്ലാം ഒന്നു തന്നെ.

ഇപ്പോള്‍ നിരത്തിലോടുന്ന എക്സ്പ്രസ്സ് ബസ്സുകളുടെ വിവരങ്ങള്‍

1) 2*3 Seating Layout, 51 Seats, Shutter Window, Two doors


2) 2*3 Seating Layout, 51 Seats, Glass Window, Two doors


3) 2*3 Seating Layout, 60 Seats, Glass Window, One door (12m)




4) 2*3 Seating Layout, 55 Seats, Glass Window, One door (12m)




5) 2*2 Seating Layout, 44 seats, Glass Window, One door (12m)



Inside View Of Normal Super Express Bus




Inside Of New 2*2 Express




ബസ്സുകള്‍ പലതുണ്ടെങ്കിലും തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തിനും, മൈസൂര്‍ക്കും ഒക്കെ കെ എസ് ആര്‍ ടി സി ഇപ്പോഴും സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളാണ്‌ ഓടിക്കുന്നത്. വോള്‍വോയും, ബെന്‍സും, ഇസുസുവുമൊക്കെ നിരത്തുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നത് അധികൃതര്‍ കാണുന്നില്ലെന്നു തോന്നുന്നു. അതോ കണ്ടില്ലെന്നു നടിക്കുന്നതാണോ?

കാലം മാറി. ദൂര യാത്രക്ക് ആളുകള്‍ പണം നോക്കാറില്ല. നല്ല രീതിയിലുള്ള സുഖ സൌകര്യങ്ങള്‍ കിട്ടുന്ന ബസ്സുകള്‍ ഓടിക്കുകയാണെങ്കില്‍ ആളുകള്‍ അവ തീര്‍ച്ചയായും ഉപയോഗിക്കും. അതിന്‌ നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തോട്ടൊന്നു നോക്കുക. അവരുടെ കേരളത്തില്‍ വരുന്ന മിക്ക വണ്ടികളൂം വോള്‍വോയും, ഡീലക്സ് ബസ്സുകളുമാണ്‌. ഡീലക്സ് വണ്ടികള്‍ വോള്‍വോ സര്‍വീസുകളായി ഉയര്‍ത്തുന്നു.

എന്നാല്‍ ഇവിടെയോ, ഏസി ബസ്സുകള്‍ സൂപ്പര്‍ ഫാസ്റ്റായും എക്സ്പ്രസ്സ് ബസ്സയും തരം താഴ്ത്തുന്നു.
read more "കെ എസ് ആര്‍ ടി സി ജനങ്ങളെ കബളിപ്പിക്കുന്നു - KSRTC Blog Exclusive"

മന്ത്രി മലക്കം മറിഞ്ഞു; കെ.എസ്.ആര്‍.ടി.സി വെട്ടിലായി

Posted by Sujith Bhakthan at Wednesday, 27 October 2010
Share this post:
Subscribe

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യുടെ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ നിന്ന് 'സ്വാമിശരണം', 'അമ്മേ നാരായണ' തുടങ്ങിയ മതവചനങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ബുധനാഴ്ച മലക്കം മറിഞ്ഞു. അങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. 

സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഈ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. സഞ്ജീബ് പട്‌ജോഷി തന്നെ വന്നുകണ്ട ഹിന്ദുഐക്യവേദി പ്രതിനിധികളോട് പറഞ്ഞത്. എന്നാല്‍ ഇത്തരം ഒരുത്തരവും പുറത്തിറക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് മന്ത്രി ജോസ് തെറ്റയില്‍ പറയുന്നത്. വിശ്വാസികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും മന്ത്രി പറയുന്നു.

എന്നാല്‍ ഒക്ടോബര്‍ 24 ലെ 'മാതൃഭൂമി' വാര്‍ത്തയില്‍ ഇതു സംബന്ധിച്ച് താന്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 21 ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ചീഫ് ട്രാഫിക് ഓഫീസര്‍ ഇന്‍ചാര്‍ജ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ് ) ആണ് വിവാദ സര്‍ക്കുലര്‍ എല്ലാ യൂണിറ്റ് മേധാവികള്‍ക്കും നല്‍കുന്നത്. ടി.ആര്‍ 1/ 000771 എന്ന നമ്പറിലുള്ള സര്‍ക്കുലറിലെ നിര്‍ദേശം ഇങ്ങനെയാണ് : കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്ന അവസരങ്ങളില്‍ ബസ്സിലോ ഇ.ടി.എമ്മിലോ (ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍) മതവചനങ്ങള്‍, അടയാളങ്ങള്‍, കൊടികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയോ സ്വാമിശരണം, അമ്മേനാരായണ എന്നിവ രേഖപ്പെടുത്തുകയോ പാടുള്ളതല്ല. യാത്രക്കാര്‍ക്ക് നല്‍കുന്ന ടിക്കറ്റുകളില്‍ യാതൊരു കാരണവശാലും മുകളില്‍ പറഞ്ഞിരിക്കുന്ന യാതൊരുവിധ ആലേഖനങ്ങളും പാടില്ല എന്നുള്ള വിവരം ഓരോ യൂണിറ്റ് ഓഫീസറും പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയ മതവചനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്നെയാകും ഇക്കുറി ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുകയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.എം. തോമസ് വ്യക്തമാക്കി. ബസ്സുകളില്‍ എഴുതിയിട്ടുള്ള വചനങ്ങള്‍ മാറ്റുകയില്ലെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് ഇപ്പോഴത്തെ 
സര്‍ക്കുലറെന്നും അദ്ദേഹം പറയുന്നു.



വിവാദസര്‍ക്കുലറിനെതിരെ കെ.എസ്.ആര്‍.ടി.സി. ഇടതുപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. മതനിരപേക്ഷത സംരക്ഷിക്കേണ്ടത് വിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ടല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണ് നിലവിലെ സംവിധാനമെന്നുമാണ് കെ.എസ്.ആര്‍.ടി.എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ പറഞ്ഞു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ കാര്യത്തിന്റെ ഗൗരവം ഗതാഗതമന്ത്രിയുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഈ രീതിയില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.


Courtesy: Mathrubhumi
read more "മന്ത്രി മലക്കം മറിഞ്ഞു; കെ.എസ്.ആര്‍.ടി.സി വെട്ടിലായി"

വോട്ടുവണ്ടികള്‍ ബാധ്യതയായെന്നു കെഎസ്ആര്‍ടിസി അധികൃതര്‍

Posted by Sujith Bhakthan at Friday, 1 October 2010
Share this post:
Subscribe

പത്തനംതിട്ട: തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി അടുത്തിടെ തുടങ്ങിയ പുതിയ സര്‍വീസുകള്‍ ബാധ്യതയാകുന്നതായി കെഎസ്ആര്‍ടിസിക്കു പരാതി. ആവശ്യത്തിനു ബസില്ലാത്തതിനാല്‍ നല്ല വരുമാനമുണ്ടായിരുന്ന സര്‍വീസുകള്‍ മുടക്കി വോട്ടുവണ്ടികള്‍ ഒാടിക്കേണ്ടിവരുന്നു എന്നതാണ് അധികൃതരെ വലയ്ക്കുന്നത്.

അടുത്തിടെ തുടങ്ങിയ നാലു സര്‍വീസുകള്‍ നഷ്ടത്തിലാണ് ഓടുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതില്‍ ഒരെണ്ണം ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും മൂന്നെണ്ണം പത്തനംതിട്ടയില്‍ നിന്നുമാണ്.ആവശ്യത്തിനു ബസില്ലാത്തതിനാല്‍ തിരക്കുള്ള റൂട്ടുകളിലേക്കുള്ള വണ്ടികള്‍ റദ്ദാക്കേണ്ടി വരികയാണ് പലപ്പോഴും. 2,800 മുതല്‍ 3,200 രൂപ വരെ മാത്രം വരുമാനമുള്ള ഒരു വണ്ടി ഓടിക്കാന്‍ 5,000 മുതല്‍ 7,000 രൂപ വരെ കലക്ഷന്‍ ഉണ്ടായിരുന്ന സര്‍വീസുകള്‍ ഒാരോ ദിവസമായി മാറിമാറി മുടക്കുന്നുണ്ട്. ഭരണകക്ഷി സമരം നടത്തി
നേടിയെടുത്ത റൂട്ട് ആണെന്ന ഒറ്റക്കാരണത്താലാണിത്.


പുതിയ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും മുടങ്ങാതെ ഒാടിക്കാന്‍ ബസില്ലാത്ത സ്ഥിതിയാണിവിടെ. 78 ഷെഡ്യൂളിന് 66 ബസ് മാത്രമേയുള്ളു.റാന്നി, വെച്ചൂച്ചിറ വഴി കിസുമത്തിന് ഉണ്ടായിരുന്ന ബസ് സ്ഥിരമായി മുടക്കുകയാണ്. കിസുമത്തു നിന്നു തിരുവല്ല വഴി എടത്വയ്ക്കു സര്‍വീസ് നടത്തി വന്ന ബസിന് 5,500 രൂപയായിരുന്നു ശരാശരി വരുമാനം. രാവിലെ 5.30ന് ഉള്ള എടത്വ സര്‍വീസിന് 6,500 രൂപ മുതല്‍ 7,000 രൂപ വരെ കലക്ഷന്‍ ഉള്ളതാണ്. രണ്ടു ദിവസമായി ഇത് അയയ്ക്കുന്നില്ല. അതിന്റെ ബസ് വേറെ റൂട്ടില്‍ തിരിച്ചു വിട്ടിരിക്കുകയാണ്. അതും വരുമാനം കുറഞ്ഞ റൂട്ടില്‍.രാവിലെ ആറിനു കുളത്തുമണ്‍ പോകുന്ന സര്‍വീസ് വല്ലപ്പോഴുമാക്കിയിട്ടുണ്ട്.

കുളത്തുമണ്ണില്‍ നിന്നു കോട്ടയത്തിനും അവിടെ നിന്നു കരിമാന്‍തോട്ടിലേക്കും സര്‍വീസ് നടത്തിവന്ന സര്‍വീസിന് 7,000 രൂപയായിരുന്നു കുറഞ്ഞ കലക്ഷന്‍. ചൊവ്വാഴ്ച ഇതു മുടക്കി.ഡിപ്പോയില്‍ 17 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്താന്‍ ആകെയുള്ളത് 15 ബസ്. അതില്‍ മൂന്നു ബസുകള്‍ പണികള്‍ക്കായി മറ്റു ഡിപ്പോയിലാണ്.രാവിലെ 5.45നു പുനലൂര്‍പോയി അവിടെനിന്ന് എറണാകുളത്തിനു സര്‍വീസ് നടത്തി വന്ന ഫാസ്റ്റ് പാസഞ്ചറിനു 10,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്നു. ബസില്ലാത്തതിനാല്‍ ഒന്നര മാസമായി ഇതു മുടക്കുകയാണ്.

ആങ്ങമൂഴി-കോട്ടയത്തിന്റെ സ്ഥിതിയും ഇതുതന്നെ. കോട്ടയത്തിനു പോകാതെ ആങ്ങമൂഴിക്കു മാത്രമാണ് അയയ്ക്കുന്നത്.ചെയിന്‍ സര്‍വീസിനുള്ള പുതിയ വേണാട് ബസുകള്‍ കിട്ടാത്തതിനാല്‍ മുണ്ടക്കയം-പുനലൂര്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതു മറ്റു റൂട്ടുകളിലെ സാധാരണ ഓര്‍ഡിനറി ബസുകള്‍ കൊണ്ടാണെന്നും അധികൃതര്‍ പറയുന്നു.

Courtesy: Malayala Manorama
read more "വോട്ടുവണ്ടികള്‍ ബാധ്യതയായെന്നു കെഎസ്ആര്‍ടിസി അധികൃതര്‍"

കോട്ടയം-കുമളി കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ അട്ടിമറിക്കുന്നു

Posted by Sujith Bhakthan at Friday, 17 September 2010
Share this post:
Subscribe

സ്വകാര്യ ഫാസ്‌റ്റ് പാസഞ്ചറിനു മുന്നില്‍ സര്‍വീസ്‌ നടത്തുന്ന കോട്ടയം-കുമളി കെ.എസ്‌.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ അട്ടിമറിക്കുന്നതായി പരാതി. നല്ല കളക്ഷനില്‍ ഓടിയിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ മുടക്കിയാണ്‌ സ്വകാര്യ ബസുകളെ സഹായിച്ചത്‌.


കോട്ടയം ഡിപ്പോയില്‍നിന്നും രാവിലെ ഏഴിന്‌ പുറപ്പെടുന്ന കെ.എസ്‌.ആര്‍.ടി.സിയുടെ തൊട്ടുപിന്നിലായി ചങ്ങനാശേരി-കമ്പംമെട്ട്‌ റൂട്ടിലോടുന്ന സ്വകാര്യ ബസ്‌ പൊന്‍കുന്നം 14-ാംമൈലില്‍നിന്നു ഒപ്പമെത്തും. കുമളി വരെ രണ്ട്‌ വാഹനങ്ങളും മത്സരിച്ചാണ്‌ ഓടുന്നത്‌. ടൗണ്‍ ടു ടൗണ്‍ ആരംഭിച്ചതോടെ സ്വകാര്യ ഫാസ്‌റ്റിന്‌ യാത്രക്കാരെ നഷ്‌ടമായിത്തുടങ്ങിയിരുന്നു.

കുമളിയില്‍നിന്നു രാവിലെ 10.35 ന്‌ കെ.എസ്‌.ആര്‍.ടി.സി. പുറപ്പെടുന്നതിനു പിന്നിലായി കുമളി-കോട്ടയം സ്വകാര്യ ബസും പുറപ്പെടും. ഈ ബസുകളും മത്സരിച്ചാണ്‌ ഓടുന്നത്‌. വീണ്ടും കോട്ടയത്തുനിന്നു കുമളി വരെ സ്വകാര്യ ഫാസ്‌റ്റ് പാസഞ്ചറിനൊപ്പമാണ്‌ ടൗണ്‍ ടു ടൗണ്‍ സര്‍വീസ്‌ നടത്തുന്നത്‌.

ഇതുമൂലം മൂന്ന്‌ സ്വകാര്യ ബസുകള്‍ നഷ്‌ടത്തിലായിത്തുടങ്ങിയിരുന്നു. സ്വകാര്യ ബസുടമകളും കെ.എസ്‌.ആര്‍.ടി.സിയിലെ ഉന്നതരും തമ്മിലുള്ള ധാരണപ്രകാരം പ്രതിദിനം പതിനായിരത്തിനുമേല്‍ വരുമാനമുണ്ടായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ്‌ ഓണക്കാലത്ത്‌ സര്‍വീസ്‌ മുടക്കിയാണ്‌ സ്വകാര്യ ബസുടമകളെ സഹായിച്ചത്‌
read more "കോട്ടയം-കുമളി കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ അട്ടിമറിക്കുന്നു"

കട്ടപ്പനയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കട്ടപ്പുറത്ത്; സര്‍വ്വീസുകള്‍ മുടങ്ങുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

ബസ്സുകളുടെ അറ്റകുറ്റപ്പണി വൈകുന്നതുകാരണം കട്ടപ്പന കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ നിന്നുള്ള ആറോളം ബസ് സര്‍വ്വീസുകള്‍ മുടങ്ങുന്നു.

28 ഷെഡ്യൂളുകള്‍ ദിവസേനയുമുള്ള ഡിപ്പോയില്‍ നിന്ന് ഇപ്പോള്‍ 22 ഷെഡ്യൂളുകള്‍ മാത്രമാണ് സ്ഥിരമായി നടത്തുന്നത്. കട്ടപ്പന-തങ്കമണി-കുയിലിമല, കട്ടപ്പന-തൊടുപുഴ-എറണാകുളം,കട്ടപ്പന - ഈരാറ്റുപേട്ട - ആലപ്പുഴ, കോതമംഗലം - എറണാകുളം എന്നീ റൂട്ടുകളിലുള്ള സര്‍വ്വീസുകളാണ് മുടങ്ങുന്നത്. ഇതില്‍ പുലര്‍ച്ചെ 5.45നുള്ള ആലപ്പുഴ, 6.20നുള്ള എറണാകുളം, 8നുള്ള കോഴിമല എന്നീ സര്‍വ്വീസുകള്‍ സ്ഥിരമായി മുട! ങ്ങുന്നു. ബസ്സുകളില്ലെന്ന കാരണം പറഞ്ഞാണ് ഡിപ്പോ അധികൃതര്‍ ട്രിപ്പ് റദ്ദാക്കുന്നത്.

31 ബസ്സുകള്‍ക്കുള്ള ഡിപ്പോയില്‍ വര്‍ക്ക്‌ഷോപ്പും ജീവനക്കാരുമുണ്ടെങ്കിലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ വരുത്തുന്നതിന് അധികൃതര്‍ വീഴ്ച വരുത്തുകയാണെന്നാരോപിച്ച് ബസ്സ് ജീവനക്കാര്‍ കഴിഞ്ഞദിവസം ധര്‍ണ നടത്തി.

ഹൈറേഞ്ചിലെ ഡിപ്പോയിലേയ്ക്ക് ലഭിച്ചിരിക്കുന്ന ബസുകളേറെയും പഴകിയതാണ്. ഇതിനാല്‍തന്നെ ബസ്സുകള്‍ കേടാവുന്നത് പതിവ്.


ഡിപ്പോ തുടങ്ങിയിട്ട് അഞ്ചുവര്‍ഷത്തോളമായെങ്കിലും ഹൈറേഞ്ചിലെ ഉള്‍പ്രദേശങ്ങളിലേക്ക് ഇനിയും വേണ്ടത്ര സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡീസല്‍ പമ്പ് ഡിപ്പോയില്‍ ഇല്ലാത്തതാണ് ഇതിന് തടസ്സം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
read more "കട്ടപ്പനയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കട്ടപ്പുറത്ത്; സര്‍വ്വീസുകള്‍ മുടങ്ങുന്നു"

കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രസഹായം വേണം - കൊടിക്കുന്നില്‍

Posted by Sujith Bhakthan at Friday, 20 August 2010
Share this post:
Subscribe

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി.യെ കടബാധ്യതയില്‍നിന്ന് കരകയറ്റാന്‍ 1000 കോടിരൂപ കേന്ദ്രസഹായമായി അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രധാന പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.

Source: Mathrubhumi
read more "കെ.എസ്.ആര്‍.ടി.സി.ക്ക് കേന്ദ്രസഹായം വേണം - കൊടിക്കുന്നില്‍"

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കിണറും 'കട്ടപ്പുറത്ത് '

Posted by Sujith Bhakthan at Thursday, 19 August 2010
Share this post:
Subscribe

പത്തനംതിട്ട :കെ. എസ്. ആര്‍.ടി.സിയുടെ പത്തനംതിട്ട ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ സൂക്ഷിക്കണം. ദാഹം തോന്നിയാല്‍ ഇവിടുത്തെ ടാപ്പുകളില്‍ നിന്നുള്ള വെള്ളം കുടിക്കരുത്. ഡിപ്പോയിലെ മാലിന്യം നിറഞ്ഞ കിണറ്റിലെ വെള്ളം പകര്‍ച്ച വ്യാധികള്‍ക്ക് വരെ കാരണമാകും. കിണറിനെക്കുറിച്ച് അറിയാവുന്ന ഡിപ്പോയിലെ ജീവനക്കാര്‍ പുറത്തുനിന്ന് കുടിവെള്ളം കൊണ്ടുവരുമ്പോള്‍ മലിനജലം കുടിക്കേണ്ട ഗതികേട് യാത്രക്കാര്‍ക്കാണ്.

നൂറുകണക്കിന് യാത്രക്കാര്‍ ദൈനംദിനം വന്നുപോകുന്ന ഡിപ്പോയിലെ ഏക ജലസ്രോതസാണ് ഈ കിണര്‍. ഇവിടെ നിന്നുള്ള വെള്ളമാണ് ഡിപ്പോയുടെ പല ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. ഡിപ്പോയുടെ കാന്റീനിലും ഇവിടെ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരു തെരുവ് നായ കിണറ്റില്‍ വീണ് ചത്തു. നായയെ കിണറ്റില്‍ നിന്ന് നീക്കം ചെയ്തെങ്കിലും വെള്ളം ശുദ്ധീകരിച്ചിട്ടില്ല. ഡിപ്പോയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിലേക്കും കിണറ്റിലെ വെള്ളമാണ് എത്തിക്കുന്നത്.

ഡിപ്പോയുടെ ഉള്ളില്‍ പിന്‍ഭാഗത്തായി റോഡിനോട് ചേര്‍ന്നാണ് കിണര്‍. റോഡിലൂടെ പോകുന്നവര്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കിണറ്റിലേക്കാണ്. റോഡിലെ ഓട കിണറിന് സമീപമാണ്. പായലും പ്ളാസ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന കിണര്‍ വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. കിണര്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും മൂടി ഇല്ല. കിണറ്റില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് പരാതി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് അധികൃതരും നടപടി സ്വീകരിച്ചിട്ടില്ല. നഗരത്തിലെ ജല സ്രോതസുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടയ്ക്കിടെ ശുചീകരിക്കാറുണ്ടെങ്കിലും ഡിപ്പോയിലേക്ക് തിരിഞ്ഞുനോക്കാറില്ല.

വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതോടെയാണ് ജീവനക്കാര്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കാതായത്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടിരുന്നു. പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ല.

Source: Kerala Kaumudi
read more "കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കിണറും 'കട്ടപ്പുറത്ത് '"

കെ എസ് ആര്‍ ടി ബ്ലോഗ് - പോള്‍

Posted by Sujith Bhakthan at Sunday, 15 August 2010
Share this post:
Subscribe

1) ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഉപകാരപ്രദമാണോ?


ഇവിടെ വായിക്കുക

2)സൂപ്പര്‍ ഡീലക്‌സ് ബസ്സുകള്‍ നിങ്ങള്‍ക്ക് ഗുണകരമാണോ?


read more "കെ എസ് ആര്‍ ടി ബ്ലോഗ് - പോള്‍"

ലേബല്‍

കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

ഇങ്ങനെ ഒരു വാര്‍ത്ത വൈകാതെ തന്നെ നിങ്ങള്‍ക്കു പത്രങ്ങളില്‍ ഇനി കാണുവാന്‍ സാധിക്കും. അത്തരത്തിലാണ്‌ കെ എസ് ആര്‍ ടി യുടെ ഇന്നത്തെ പോക്ക്.

ബാംഗ്ലൂര്‍ സര്‍വീസുകള്‍ നടത്തുന്നതിന്‌ കെ എസ് ആര്‍ ടി സിക്ക് തീരെ താത്പര്യമില്ലെന്നാണ്‌ തോന്നുന്നത്. നിലവിലുള്ള ബസ്സുകളാകട്ടെ നല്ല രീതിയില്‍ സര്‍വീസുകള്‍ നടത്തുന്നുമില്ല.

ഇപ്പോള്‍ ഓടുന്ന മിക്ക വണ്ടികളുടേയും കാര്യങ്ങള്‍ തന്നെ വളരെ കഷ്ടമാണ്‌. ഒരൊറ്റ സര്‍വീസുകള്‍ക്കു പോലും ഒരു സ്പെയര്‍ ബസ്സില്ല. ഏതെങ്കിലും വണ്ടി ഒരു ദിവസം പണി മുടക്കിയാല്‍ യാത്രക്കാരന്‍ പെരു വഴിയില്‍.

ഏറെ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ കെ എസ് ആര്‍ ടി സിയുടെ ഏസി ബസ്സുകളാണ്‌ മറ്റൊരു വില്ലന്‍. സ്ഥിരം എ സി പണിമുടക്കുക എന്നതാണ്‌ ഇവന്റെ സ്വഭാവം. മിക്ക ദിവസങ്ങളിലും ഏസി തകരാര്‍ മൂലം ഈ വണ്ടികള്‍ക്ക് സര്‍വീസ് നടത്തുവാന്‍ കഴിയുന്നില്ല. പതിനായരക്കണക്കിന്‌ രൂപയാണ്‌ ഓരോ തകരാര്‍ പരിഹരിക്കുന്നതിനു വേണ്ടി കെ എസ് ആര്‍ ടി സി ചിലവഴിക്കുന്നത്.

പാലാ ബാംഗ്ലൂര്‍ ഏസി ബസ്സ് സര്‍വീസ് ഈ കാരണങ്ങള്‍ കൊണ്ടാണ്‌ മുടങ്ങിയതെന്നാണ്‌ പറച്ചില്‍, മറിച്ച് യാത്രക്കാരനുപയോഗപ്പെടുന്ന രീതിയിലല്ല ഇതിന്റെ സമയ ക്രമമെന്നും അതു കാരണം കളക്ഷന്‍ കുറഞ്ഞതു മൂലമാണ്‌ ഈ സര്‍വീസ് മുടങ്ങിയതെന്നും ആക്ഷേപമുണ്ട്. ഉച്ചയ്ക്ക് ഒരു മണീക്ക് ബംഗലൂരുവില്‍ നിന്നും പാലയ്ക്കു വണ്ടി വിട്ടാല്‍ ആരെങ്കിലും കയറുമോ?

ഏസി തകരാര്‍ കാരണം നല്ല രീതിയില്‍ സര്‍വീസ് നടത്തുവാന്‍ സാധിക്കത്തതു കൊണ്ട് ഈ വണ്ടികള്‍ എറണാകുളം ഡിപ്പോയ്ക്ക് കൈമാറി. എന്നിട്ട് എറണാകുളം ബാംഗ്ലൂര്‍ (വഴി മൈസൂര്‍) ഓടിച്ചുകൊണ്ടിരുന്ന സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്സുകള്‍ പാലായ്ക്ക് കൊടുത്തു, ഒരു മാസം തികച്ച് ഈ വണ്ടി ഓടിക്കാന്‍ പാലാക്കാര്‍ക്ക് കഴിഞ്ഞില്ല. നഷ്ടമെന്ന് പറഞ്ഞ് ഈ സര്‍വീസും കെ എസ് ആര്‍ ടി സി നിര്‍ത്തിവെച്ചു. എന്നിട്ട് ഇപ്പോള്‍ കര്‍ണാടകാ സ്റ്റേറ്റ് പെര്‍മിറ്റുള്ള ആവണ്ടികള്‍ തിരുവനന്തപുരം ബത്തേരി റൂട്ടിലോടുന്നു. എന്നാല്‍ അവര്‍ക്കതു മൈസൂര്‍ക്കു നീട്ടിക്കൂടെ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. അങ്ങനെ ചെയ്താല്‍ അതു യാത്രക്കര്‍ക്കുപകാരപ്രദമാകില്ലെ, അതു കൊണ്ടു തന്നെ അതു
ചെയ്യില്ല.


അതു പോലെ തന്നെ നിര്‍ത്തി വെച്ച മറ്റു സര്‍വീസുകളാണ്‌ ബാംഗ്ലൂര്‍ പെരിന്തല്‍മണ്ണ സൂപ്പര്‍ ഡീലക്സ്, ബാംഗ്ലൂര്‍ എറണാകുളം ഡീലക്സ്, 3 വണ്ടികളൂണ്ടായിരുന്ന കാസര്‍ഗോഡിന്‌ ഇപ്പോള്‍ ഓടുന്നത് ഒരു വണ്ടി മാത്രം. കോട്ടയം ബാംഗ്ലൂര്‍ ഏസി ഉടനേ തന്നെ നിര്‍ത്തിയേക്കും. ഇതിന്‌ ഇപ്പോള്‍ സ്ഥിരം ഏസി തകരാറാണ്‌. വണ്ടി വന്നെങ്കില്‍ മാത്രമേ ഇപ്പോള്‍ ഇതിന്‌ റിസര്‍വേഷന്‍ നല്‍കുന്നുള്ളു എന്ന് കെ എസ് ആര്‍ ടിസിയുടെ ബാംഗ്ലൂര്‍ ഓഫീസര്‍ അഗസ്റ്റിന്‍ കെ എസ് ആര്‍ ടി സി ബ്ലോഗിനോട് പറയുന്നു.

രണ്ട് വര്‍ഷം മുന്‍പ് കേവലം 27 സര്‍വീസുകള്‍ മാത്രമാണ്‌ കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ക്ക് നടത്തിയിരുന്നത്. അത് പിന്നീട് 43 സര്‍വീസുകള്‍ ആയി ഉയര്‍ന്നു. ഇന്നിപ്പോള്‍ വീണ്ടും അത് 39 ആയി കുറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ ബാംഗ്ലൂരില്‍ കാണാന്‍ സാധിക്കാത്ത അവസ്ഥ വിദൂരമല്ല.

പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ലാതെയാണ്‌ കെ എസ് ആര്‍ ടി സുടെ ബാംഗ്ലൂരിലുള്ള റിസര്‍വേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥിരം ഇന്റര്‍നെറ്റ്/കംപ്യൂട്ടര്‍ തകരാര്‍. ജീവനക്ക് ഉപയോഗിക്കാന്‍ വേണ്ടത്ര ഫര്‍ണീച്ചറുകള്‍ ഇല്ല. വണ്ടികള്‍ക്കെന്തെങ്കിലും തകരാറോ മറ്റോ സംഭവിച്ചാല്‍ വന്‍ തുക പുറത്തു നല്‍കിയാണ്‌ ഇപ്പോള്‍ നന്നാക്കുന്നത്. സ്ഥിരമായി ഇവിടെ ഒരു മെക്കാനിക്കിനേയും ക്ലീനറേയും ഇവിടെ നിയമിക്കുകയാണെങ്കില്‍ ഈ ഭീമമായ നഷ്ടം ഒഴിവാക്കുവാന്‍ സാധിക്കില്ലെ? ഒരോ ദിവസത്തേയും കളക്ഷന്‍ തുക ബാങ്കിലടക്കാന്‍ ജീവനകാര്‍ ഒളിച്ചും പാത്തും വേണം പോകുവാന്‍. ഇവര്‍ക്ക് ഇതിനായി വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല.


ബന്ദിപ്പുര്‍ വനമേഖലയില്‍ കൂടിയുള്ള യാത്രാ നിരോധനം കാരണം മിക്ക വണ്ടികളും തെറ്റായ സമയക്രമത്തിലാണ്‌ സര്‍വീസുകള്‍ നടത്തുന്നത്. എറണാകുളത്തു നിന്നും വിടുന്ന വണ്ടി നട്ടുച്ചയ്ക്ക് ബാംഗ്ലൂരിലെത്തിയാല്‍ ആരെങ്കിലും അതില്‍ കേറുമോ? കര്‍ണാടകാ ആര്‍ ടി സിയ്ക്ക് തമിഴ് നാട്ടില്‍ കൂടി യഥേഷ്ടം പെര്‍മിറ്റുകള്‍ ഉള്ളത് കൊണ്ട് അവര്‍ ബുദ്ധിപൂര്‍വ്വം ആ വഴി ഓടിക്കുന്നു. കഴിഞ്ഞ ഓണം സീസണില്‍ തിരുവനന്തപുരത്തു നിന്നും കോഴിക്കോഡ് മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ബസ് സര്‍വീസ് നടത്തിയവരാണ്‌ കേരളാ ആര്‍ ടി സി.



ഇതിന്‌ മറ്റൊരു ഉദാഹരണമാണ്‌ ബാംഗ്ലൂര്‍ മൂന്നാര്‍ സര്‍വീസ്. കേരളാ ആര്‍ ടി സിയുടെ മൂന്നാര്‍ ഡീലക്സ് ബസ്സ് വൈകീട്ട് നാലു മണിക്കാണ്‌ ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്നത്. ലോകം ചുറ്റിയാണ്‌ ഈ വണ്ടിയുടെ യാത്ര. (മൈസൂര്‍, കോഴിക്കോട്, കോതമംഗലം വഴി). 543 രൂപയാണ്‌ ചാര്‍ജ്ജ്. അതേ സമയം കോയമ്പത്തൂര്‍ വഴിയാണ്‌ കര്‍ണാടക ആര്‍ ടി സി മൂന്നാര്‍ക്ക് സര്‍വീസ് നടത്തുന്നത്. 514 കിലോമീറ്ററുള്ള ഈ റൂട്ടിന്‌ 314 രൂപയാണ്‌ ചാര്‍ജ്ജ്. ബസ്സുകള്‍ രണ്ടും ഒരു പോലെയുള്ളത്. 229 രൂപ യാത്രക്കാരനു ലാഭം.


അധികൃതര്‍ ഇനിയെങ്കിലും ഇതൊക്കെ ഒന്നു മനസ്സിലാക്കി കണ്ണു തുറന്ന് വേണ്ടതു ചെയ്തില്ലെങ്കില്‍ ഈ ലേഖനത്തിന്റെ തലക്കെട്ട് വൈകാതെ തന്നെ നിങ്ങള്‍ക്ക് മാധമങ്ങളില്‍ കാണുവാന്‍ സാധിക്കും.
read more "കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു"

കാസര്‍കോഡ്-കാഞ്ഞങ്ങാട്-ബാഗമണ്ഡലം റൂട്ടില്‍ ഇന്നുമുതല്‍ KSRTC

Posted by Sujith Bhakthan at
Share this post:
Subscribe

കാസര്‍കോഡ്: കര്‍ണാടകയിലെ ബാഗമണ്ഡലയിലേക്ക് ഇന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. കാഞ്ഞങ്ങാട്, പാണത്തൂര്‍ വഴിയാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നത്. കാസര്‍കോട്ട് നിന്നും രാവിലെ യാത്രതിരിക്കുന്ന ബസ് കാഞ്ഞങ്ങാട്ടെത്തി അവിടെനിന്ന് രാജപുരം,പാണത്തൂര്‍, ചെമ്പേരി, ചെത്തുകയം, എള്ളുകൊച്ചി, ചെട്ടിമാഹി വഴി ബാഗമണ്ഡലയില്‍ എത്തും. പ്രതിദിനം തലക്കാവേരിയിലേക്ക് കേരളത്തില്‍ നിന്നും നിരവധി തീര്‍ഥാടകരാണ് പോകുന്നത്.


അന്തര്‍സംസ്ഥാന റൂട്ടില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാഗമണ്ഡലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ സര്‍വീസുള്ള ധര്‍മ്മസ്ഥല,മടിക്കേരി,സുള്ള്യ എന്നിവിടങ്ങളിലേക്കും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സിയുടെ ബസുകളും മടിക്കേരി, ധര്‍മ്മസ്ഥല,സുള്ള്യ എന്നിവിടങ്ങളില്‍ നിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബാഗമണ്ഡലംവഴി കാഞ്ഞങ്ങാട്ടേക്ക് കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ ഏതാനും ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്്്്. കാസര്‍കോഡ്-മംഗലാപുരം റൂട്ട് ദേശസാല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ഈ റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

Source: Thejas Daily http://www.thejasnews.com
read more "കാസര്‍കോഡ്-കാഞ്ഞങ്ങാട്-ബാഗമണ്ഡലം റൂട്ടില്‍ ഇന്നുമുതല്‍ KSRTC"

ഒരു ബസ് ഇനി എപ്പോളാണോ വരിക...

Posted by Sujith Bhakthan at Saturday, 14 August 2010
Share this post:
Subscribe

പത്തനംതിട്ട : "രാവിലെ മുതല്‍ കാത്തു നില്‍ക്കുകയാണ്. ഉണ്ടായിരുന്ന സര്‍വീസുകളുടെ സമയം കഴിഞ്ഞു. പകരം ബസ് വിടാമെന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രനേരവും കാത്തത്. ബസില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ അധികൃതര്‍ കൈയൊഴിയുന്നു. നേരത്തെ ഇത് പറഞ്ഞിരുന്നെങ്കില്‍ വേറെ വഴി നോക്കിയേനെ."

പത്തനംതിട്ട കെ. എസ്. ആര്‍.ടി.സി ഡിപ്പോയിലെ യാത്രക്കാരുടെ പതിവ് പരാതിയാണിത്.

സര്‍വീസുകള്‍ ഒന്നിനു പിറകെ ഒന്നായി വെട്ടിക്കുറയ്ക്കുന്നതു മൂലം പെരുവഴിയിലാകുന്നത് യാത്രക്കാരാണ്.


ബസുകള്‍ ഇല്ലെന്ന കാരണത്താല്‍ യാത്രക്കാരെ തഴയുന്ന കെ. എസ്. ആര്‍.ടി.സി പക്ഷെ, ഇതിന് പരിഹാരം കാണുന്നില്ല

അസ്ഥിപഞ്ജരങ്ങളായ ബസുകളാണ് ഡിപ്പോയില്‍ പലതും. തകരാറാകുന്നത് ഉപേക്ഷിക്കുന്നതല്ലാതെ നന്നാക്കാന്‍ നടപടിയില്ല. വിദഗ്ദ്ധരായ മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവാണ് അധികൃതര്‍ കാരണമായി പറയുന്നത്. യാത്രക്കാര്‍ പരാതി പറയുന്നത് ഡിപ്പോയിലെ ജീവനക്കാരോടാണ്. തങ്ങള്‍ ആരോട് പരാതിപ്പെടുമെന്നാണ് അവരുടെ മറുചോദ്യം. ഇത് അവസാനിക്കുന്നത് ഇരു കൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിലാണ്. കാലഹരണപ്പെട്ട ബസുകളും ജീവനക്കാരുടെ കുറവും മെക്കാനിക്കുകളുടെ അഭാവവുമാണ് നേരത്തെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിപ്പോ റിവേഴ്സ് ഗിയറില്‍ ഓടാന്‍ കാരണം.


താത്ക്കാലിക മെക്കാനിക്ക് ജീവനക്കാരാണ് ഇവിടെ കൂടുതലും. അറ്റകുറ്റപ്പണി നടത്തുന്നതിന് ഇവര്‍ക്ക് കാര്യമായ പരിശീലനം ലഭിച്ചിട്ടില്ല. ബസിന് സാരമായ തകരാറുണ്ടായാല്‍ ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല. വിദഗ്ദ്ധരായ മെക്കാനിക്കുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോ അധികൃതര്‍ എം.ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ട് ആറ് മാസമായി.

102 സര്‍വീസുകള്‍ ദൈനംദിനം നടത്തിയിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ പരമാവധി 42 ബസുകളാണ് ഓടുന്നത്. കണ്ടക്ടര്‍മാര്‍ ആവശ്യത്തിലധികം ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ കുറവാണ്.

Source: Kerala Kaumudi
read more "ഒരു ബസ് ഇനി എപ്പോളാണോ വരിക..."

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ തെരുവില്‍ 'കൂട്ടിമുട്ടി'

Posted by Sujith Bhakthan at Friday, 13 August 2010
Share this post:
Subscribe

പാറശ്ശാല: മുമ്പിലും പിറകിലുമായി സര്‍വീസ് നടത്തിവന്ന കെ. എസ്. ആര്‍.ടി.സി രണ്ട് ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ തെരുവില്‍ ഇറങ്ങി അടികൂടി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഒരു ഫാസ്റ്റ്പാസഞ്ചര്‍ ബസിലെ ഡ്രൈവറും സിറ്റി ഡിപ്പോയിലെ ഒരു സിറ്റി ബസിലെ ഡ്രൈവറുമാണ് പാറശ്ശാല ജംഗ്ഷനില്‍
എത്തിയപ്പോള്‍ ബസുകള്‍ നിറുത്തിയിട്ട് ഇറങ്ങി ഏറ്റുമുട്ടിയത്.


പിന്നില്‍നിന്ന് വന്ന സിറ്റി ബസില്‍ കയറേണ്ട ആള്‍ക്കാരെ ഫാസ്റ്റ് പാസഞ്ചര്‍ നിറുത്തി കയറ്റുക പതിവായതാണ് സിറ്റി ബസിലെ ഡ്രൈവറെ ചൊടിപ്പിച്ചത്. കളക്ഷന്‍ ബാറ്റയാണ് ഇരുവരുടെയും മത്സരത്തിനും തുടര്‍ന്നുള്ള തമ്മിലടിക്കും കാരണമായതെന്ന് പറയപ്പെടുന്നു. വിവരമറിഞ്ഞ് എത്തിയ വിജിലന്‍സ് സ്ക്വാഡ് രണ്ട് ഡ്രൈവര്‍മാരെയും സര്‍വീസ് നിറുത്തി പാറശ്ശാല ഡിപ്പോയില്‍ എത്താന്‍ പറഞ്ഞു. ഇരുവരുടെ പേരിലും നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
read more "കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ തെരുവില്‍ 'കൂട്ടിമുട്ടി'"

തിരുവല്ല ബസ് ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങി

Posted by Sujith Bhakthan at Thursday, 12 August 2010
Share this post:
Subscribe

തിരുവല്ല: കെ. എസ്. ആര്‍. ടി. സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ളക്സിന്റെ നിര്‍മ്മാണം തുടങ്ങി. ഇന്നലെ രാവിലെ ഭൂമി പൂജയ്ക്ക് ശേഷം ഡിപ്പോയിലെ കോണ്‍ക്രീറ്റും മണ്ണും മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ബസ് സ്റാന്‍ഡിന്റെ തെക്ക് കിഴക്കുഭാഗത്തായി എം. സി റോഡില്‍ നിന്ന് 20 മീറ്റര്‍ ഉള്ളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. നിലവിലുള്ളതില്‍ നിന്ന് 11 മീറ്റര്‍ താഴ്ചയില്‍ മണ്ണെടുക്കും. മുംബായ് നരേഷ് ട്രേഡേഴ്സിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.


ഇവിടെ നിന്നെടുക്കുന്ന മണ്ണിട്ട് വൈ. എം.സി. എ ജംഗ്ഷനിലുള്ള താത്കാലിക ബസ് സ്റ്റേഷനിലെ കുഴികള്‍ നികത്തിത്തുടങ്ങി. കെ. എസ്. ആര്‍. ടി. സിയുടെയും കെ. ടി. ഡി. എഫ്.സിയുടെയും സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. 45 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. താത്കാലിക ബസ്റ്റേഷന് സമീപം ഗാരേജ് നിര്‍മ്മിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. രാവിലെ 7 മുതല്‍ രാത്രി 9 വരെ ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ഡി. ടി. ഒ രവീന്ദ്ര ഷേണായി അറിയിച്ചു.

എം. സി റോഡില്‍ ചെങ്ങന്നൂരില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് മുനിസിപ്പല്‍ മൈതാനിയിലെ താത്കാലിക ബസ് സ്റ്റേഷനില്‍ എത്താതെ എം. സി റോഡിലൂടെ പോകാം. രാത്രി 8ന് ശേഷം എം. സി റോഡിലൂടെ ഇരുവശത്തേക്കും പോകുന്ന ബസുകള്‍ക്ക് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല.

Source: Kerala Kaumudi
read more "തിരുവല്ല ബസ് ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങി"

ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഉപകാരപ്രദമാണോ?

Posted by Sujith Bhakthan at Wednesday, 11 August 2010
Share this post:
Subscribe

ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഇപ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളേക്കാള്‍ കഷ്ടമാണ്‌. എവിടെ കൈ കാണിച്ചാലും നിര്‍ത്തും.

അങ്ങനെയാണെങ്കില്‍ പിന്നെ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയും ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പും ഒക്കെ എന്തിനാണ്‌. ആകെ ഒരു രക്ഷയുള്ളത് ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ എന്ന കാറ്റഗറിയിലുള്ള വണ്ടികളാണ്‌. ഇവ ഏതാണ്ട് സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തുന്നതു പോലെയേ നിര്‍ത്തുകയുള്ളു. കൂടുതലും ദീര്‍ഘ ദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ്‌ ഇങ്ങനെ ഓടുന്നത്.


പ്രത്യേകിച്ചും നാഷണല്‍ ഹൈവേയില്‍ അതായത് ആലപ്പുഴ, കൊല്ലം ഭാഗങ്ങളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ യാത്ര ചെയ്താല്‍ മിനിമം ഒരു രണ്ട് ഓര്‍ഡിനറി ബസ്സുകളെങ്കിലും ഓവര്‍ടേക്ക് ചെയ്യുന്നത് കാണാം.

കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ്‌. പക്ഷെ യാത്രക്കരന്‍ നല്‍കുന്ന കൂടുതല്‍ ചാര്‍ജിന്‌ ഇവിടെ ഒരു വിലയുമില്ലെ?

എന്തു കൊണ്ടാണ്‌ കൊടുങ്ങല്ലൂര്‍ ത്രിശ്ശൂര്‍ ഭാഗത്ത കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങാത്തത്? പാലക്കാട് ത്രിശൂര്‍ റൂട്ടില്‍ ടി ടി ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ഓടുന്നു. പ്രൈവറ്റ് ബസ്സുകള്‍ ഡോമിനേറ്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഇട്ടാല്‍ ജനം കേറില്ല. സൂപ്പര്‍ ഫാസ്റ്റിനെ ഓവര്‍ടേക്ക് ചെയ്യുന്ന പ്രൈവറ്റ് ബസ്സുകളാണ്‌ ത്രിശൂരിലും മലബാര്‍ മേഖലയിലും മറ്റുമുള്ളത്.

എന്നാല്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ഹൈവേയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ്‌ കൂടുതല്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ചാര്‍ജ് നല്‍കി യാത്ര ചെയ്യുവാന്‍ ഇവിടെ ജനം നിര്‍ബന്ധിതനാകുന്നു. ഇതേ സ്ഥിതി തന്നെയാണ്‌ ചങ്ങനാശ്ശേരി ആലപ്പുഴ റൂട്ടിലും.

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ ഫാസ്റ്റ് പാസഞ്ചര്‍ ബസ് എന്ന ഈ കാറ്റഗറി നമുക്കു വേണോ? മറിച്ചാണെങ്കില്‍ എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

read more "ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഉപകാരപ്രദമാണോ?"

ലേബല്‍

ഓണത്തിരക്ക് നേരിടാന്‍ 10 ലോ ഫ്ളോര്‍ ബസുകള്‍

Posted by Sujith Bhakthan at
Share this post:
Subscribe

കൊച്ചി: നഗരത്തെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിച്ചു പത്തു ലോ ഫ്ളോര്‍ നോണ്‍ എസി ബസുകള്‍ കൂടി സര്‍വീസ് ആരംഭിക്കും. ജനറം പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ബസുകളുടെ ഉദ്ഘാടനം 14 നകം നടത്തുമെന്നു ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു.

പുത്തന്‍കുരിശ്, അങ്കമാലി, പെരുമ്പാവൂര്‍, അരൂര്‍, കാക്കനാട് ഭാഗങ്ങളിലേക്കു രണ്ടു വീതം ബസുകളാണു സര്‍വീസ് നടത്തുക. എറണാകുളം - അരൂര്‍, അങ്കമാലി - എറണാകുളം, എറണാകുളം - അരൂര്‍ - കാക്കനാട് (സെപ്സ് വഴി), മട്ടാഞ്ചേരി - പെരുമ്പാവൂര്‍ (ആലുവ, എറണാകുളം വഴി), ഏലൂര്‍ ഫെറി - അരൂര്‍, പുത്തന്‍കുരിശ് - ഫോര്‍ട്ട് കൊച്ചി സര്‍വീസുkകളാണ് ഉടന്‍ ആരംഭിkക്കുകയെന്ന് അദ്ദേഹം പറഞ്ഞു.


തിരുകൊച്ചി സിറ്റി സര്‍വീസുകളെ ജനങ്ങള്‍ സ്വീകരിച്ചുവെന്നാണു മനസിലാകുന്നത്. വരുമാനവും വര്‍ധിച്ചു വരുകയാണ്. ഒാണം അടുക്കുമ്പോഴേക്കും സര്‍വീസുkകള്‍ ലാഭകരമാകും. തിരുകൊച്ചിയുടെ വരവില്‍ സ്വകാര്യ ബസ് ഉടമകള്‍ക്കു പരിഭവം ഉണ്ടെന്നതു സത്യമാണ്. കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് ആരംഭിച്ചതു സ്വകാര്യ ബസുകള്‍ക്ക് എതിരായല്ല.

ജനങ്ങളുടെ യാത്രാ സൌകര്യം മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. സ്വകാര്യ ബസുടമകളുടെ എതിര്‍പ്പു താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റിലയിലെ ബസ് ടെര്‍മിനലിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ബസ് ടെര്‍മിനല്‍ മാതൃകയില്‍ ട്രക്ക് ടെര്‍മിനലും ആലോചനയിലുണ്ട്. കളമശേരി പോലെ, നഗരത്തിനു പുറത്തെവിടെയെങ്കിലും ട്രക്ക് ടെര്‍മിനല്‍ സ്ഥാപിച്ചാല്‍ ചരക്കു വാഹനങ്ങളുടെ നഗരപ്രവേശം കഴിയുന്നത്ര ഒഴിവാക്കാന്‍ കഴിയും.

പാഴ്സല്‍ സര്‍വീസുകളുടെ ഒാഫിസും മറ്റും നഗരത്തിനു പുറത്തേക്കു പോകുന്നതോടെ ട്രക്കുകളുടെ തിരക്ക് ഒഴിവാകും. തൊടുപുഴ, മൂവാറ്റുപുഴ ദേശസാല്‍കൃത റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുറവാണെന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Source: Malayala Manorama
read more "ഓണത്തിരക്ക് നേരിടാന്‍ 10 ലോ ഫ്ളോര്‍ ബസുകള്‍"

തിരുവല്ല ഡിപ്പോയുടെ പ്രവര്‍ത്തനം എടത്വായില്‍

Posted by Sujith Bhakthan at Monday, 9 August 2010
Share this post:
Subscribe

തിരുവല്ല: കെ. എസ്. ആര്‍. ടി. സി വ്യാപാര സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തിരുവല്ല കെ. എസ്. ആര്‍. ടി. സി ഡിപ്പോയുടെ പ്രവര്‍ത്തനം ഒരു മാസത്തേക്ക് എടത്വായിലേക്ക് മാറ്റി. ബസ് സര്‍വീസുകള്‍ക്ക് ഇന്ന് മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. നിലവിലുള്ള എടത്വാ ഡിപ്പോയിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് താത്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. തിരുവല്ല വൈ. എം. സി. എയ്ക്ക് സമീപം മുനിസിപ്പല്‍ മൈതാനിയില്‍ താത്കാലിക ബസ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ എടത്വായില്‍ നിന്ന് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും.


തിരുവല്ല ഡിപ്പോയിലെ വര്‍ക്ക് ഷോപ്പ്, ടിക്കറ്റ് കാഷ് ആന്‍ഡ് കൌണ്ടര്‍ ഓഫീസ് എന്നിവ എടത്വായില്‍ പ്രവര്‍ത്തിക്കും. ഇതിനായി തിരുവല്ല ഡിപ്പോയില്‍ നിന്ന് സാധന സാമഗ്രികള്‍ ഇന്നലെ മുതല്‍ എടത്വായിലേക്ക് മാറ്റിത്തുടങ്ങി. എടത്വ ഡിപ്പോയില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ സര്‍വീസ് ആരംഭിക്കുന്ന ബസുകള്‍ക്ക് തിരുവല്ല നഗരത്തില്‍ പുതിയ റൂട്ടും സ്റ്റോപ്പും ക്രമീകരിച്ചിട്ടുണ്ട്. എം. സി റോഡിലെ ദീപാ ജംഗ്ഷന്‍, ഹെഡ്പോസ്റ് ഓഫീസ്പ്പടി, മാവേലിക്കര റോഡില്‍ ബി. എസ്. എന്‍. എല്‍ ജംഗ്ഷന്‍, ടി. കെ. റോഡില്‍ വൈ. എം. സി. എ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.

എം. സി റോഡില്‍ ചെങ്ങന്നൂരില്‍ നിന്ന് ചങ്ങനാശേരിയിലേക്കുള്ള ബസുകള്‍ ഹെഡ്പോസ്റ് ഓഫീസ് പടിക്കലും ദീപാ ജംഗ്ഷനിലും നിറുത്തും. തിരിച്ചുള്ള സര്‍വീസുകള്‍ ദീപാ ജംഗ്ഷനില്‍ നിറുത്തിയ ശേഷം റെയില്‍വേ സ്റ്റേഷന്‍ വഴി വൈ. എം. സി. എ ജംഗ്ഷന്‍, ടി. കെ. റോഡ്- എസ്. സി. എസ് കവലവഴി ഹെഡ് പോസ്റ് ഓഫീസ് പടിക്കല്‍ എത്തും. പത്തനംതിട്ട ഭാഗത്തേക്കുള്ള സര്‍വീസുകള്‍ വൈ. എം. സി. എ ജംഗ്ഷനില്‍ നിന്നാണ് തുടങ്ങുന്നത്. മാവേലിക്കര റോഡിലൂടെയുള്ള സര്‍വീസുകള്‍ കുരിശുകവല-ദീപാജംഗ്ഷന്‍ വഴി വൈ. എം. സി. എ ജംഗ്ഷനിലെത്തി തിരിച്ച് ബി. എസ്. എന്‍. എല്‍ ജംഗ്ഷനിലെത്തും.

ഏത് ദിശയിലേക്കുള്ള സര്‍വീസുകളും ദീപാ ജംഗ്ഷനില്‍ എത്തിയാണ് കടന്നുപോകുന്നത്. തിരുവല്ല ഡിപ്പോയിലെ 73 സര്‍വീസുകളും എടത്വായില്‍ നിന്നാണ് ആരംഭിക്കുക. വ്യാപാര സമുച്ചയത്തിന് മണ്ണെടുക്കുന്ന പണികള്‍ നാളെ തുടങ്ങും.

Source: http://news.keralakaumudi.com/
read more "തിരുവല്ല ഡിപ്പോയുടെ പ്രവര്‍ത്തനം എടത്വായില്‍"

പഴയ ബസ്സുകള്‍ സര്‍വീസ് നടത്തരുത് -സുപ്രീം കോടതി

Posted by Sujith Bhakthan at Thursday, 5 August 2010
Share this post:
Subscribe

ദില്ലി: പതിനഞ്ച് കൊല്ലത്തിലധികം പഴക്കമുള്ള സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ആര്‍.ടി.ഒ.മാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും കോടതി ശരിവെച്ചിട്ടുണ്ട്.

പൊതുജനങ്ങളെ കയറ്റി സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പഴക്കം സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്ന് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി.എസ്. ഠാക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെയാണ് സ്വകാര്യ ബസ് ഉടമകള്‍ ചോദ്യം ചെയ്തത്. ബസ്സുകളുടെ പഴക്കം തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് മാത്രമാണെന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. പക്ഷേ ഈ വാദം കോടതി അംഗീകരിച്ചില്ല. സംസ്ഥാന സര്‍ക്കാറിനും ആര്‍.ടി.ഒ.മാര്‍ക്കും കേന്ദ്ര വാഹന നിയമമനുസരിച്ച് ബസ്സുകളുടെ പഴക്കം തീരുമാനിക്കാന്‍ അവകാശമില്ലെന്ന വാദവും കോടതി തള്ളി.

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ഈടാക്കാന്‍ ഈയിടെ മഹാരാഷ്ട സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനം റോഡിലിറക്കാതിരിയ്ക്കുകയെന്ന ലക്ഷ്യമാണ് സുപ്രീം കോടതിയുടെ ഈ തീരുമാനത്തിനും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയ്ക്കും പിന്നിലുള്ളത്.

ദില്ലിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും 15 കൊല്ലം പഴക്കമുള്ള ബസ്സുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ല. സംസ്ഥാനത്ത് ഏഴു കൊല്ലം പഴക്കമുള്ള ടൂറിസ്റ്റു ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവാദമില്ല.

Source: http://thatsmalayalam.oneindia.in
read more "പഴയ ബസ്സുകള്‍ സര്‍വീസ് നടത്തരുത് -സുപ്രീം കോടതി"

കെ എസ് ആര്‍ ടി സിക്കു നാണമില്ലെ?

Posted by Sujith Bhakthan at
Share this post:
Subscribe

കെ എസ് ആര്‍ ടി സിക്കു നാണമില്ലെ?

കേരളത്തില്‍ ഏറ്റവും വലിയ പൊതു മേഘലാ സ്ഥാപനം. ഗതാഗത രംഗത്ത് 13 ശതമാനത്തില്‍ നിന്നും 27 ശതമാനത്തിലേക്കു വളര്‍ന്നു കഴിഞ്ഞ കെ എസ് ആര്‍ ടി സിക്കു ലവലേശം നാണമില്ലെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

കെ എസ് ആര്‍ ടി സിയുടെ മൂനാലു ബസ് ഷെഡ്യൂളുകള്‍ കണ്ടാല്‍ മതി ഇതു ശരി
വെക്കുവാന്‍.

1) തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തെക്കുള്ള "സൂപ്പര്‍ ഫാസ്റ്റ്"
2) എറണാകുളം മംഗലാപുരം "സൂപ്പര്‍ ഫാസ്റ്റ്" (കര്‍ണാടക ആര്‍ ടി സി വോള്‍വോ ഓടിക്കുന്നുണ്ട് ഈ റൂട്ടില്‍)
3) കൊട്ടാരക്കര ബാംഗ്ലൂര്‍ "സൂപ്പര്‍ ഫാസ്റ്റ്". ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതു കാണാം. അതും തുരുമ്പു പിടിച്ച ഒരു ടാറ്റ സൂപ്പര്‍ ഫാസ്റ്റ്. (ദൈവമേ ഇതില്‍ യാത്ര ചെയ്യുന്നവനു ആയുസ്സു കൂട്ടി കൊടുക്കണേ)
4) കൊട്ടാരക്കര കൊല്ലൂര്‍ മൂകാമ്പിക "സൂപ്പര്‍ ഫാസ്റ്റ്".

മുകളില്‍ പറഞ്ഞ വണ്ടികളിലൊന്നും തന്നെ ഒരു ഫുള്‍ ട്രിപ് ടിക്കറ്റ് കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല. തിരുവനന്തപുരത്തു നിന്നും നമ്മുടെ ഈ സൂപ്പര്‍ ഫാസ്റ്റില്‍ മംഗലാപുരത്തു വരെ യാത്ര ചെയ്യുന്ന ഒരാളുടെ അവസ്ത്ഥ ഒന്നാലോചിച്ചു നോക്കിക്കെ?

ഈ വണ്ടിയില്‍ മംഗലാപുരം വരെ പോകുന്ന പൈസയുണ്ടെങ്കില്‍ ഗരീബ് രഥില്‍ പുതച്ചു കിടന്നുറങ്ങി പോകാം. സമയവും ലാഭം.

എറണാകുളംകാര്‍ക്ക് കര്‍ണാടകയുടെ പ്രീമിയം സര്‍വീസ് ആയ ഐരാവത് ഉപയോഗിക്കാം.

രാവിലെ ഒരു പത്തു മണി കഴിഞ്ഞ് എറണാകുളം സ്റ്റാന്‍ഡ് ഒന്നു പോയി നോക്കുക. കര്‍ണാടകാ ആര്‍ ടി സിയുടെ വളരെ ഭംഗിയുള്ള പ്രീമിയം ബസ്സുകളുടെ നീണ്ട നിര കാണാം. അതേ സമയം ബാംഗ്ലൂരില്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ് പോയി നോക്കുക. ഒരു വോള്‍വോ, മൂനാല്‌ ഏസി, കുറചു തുരുമ്പിച്ച ഡീലക്സു വണ്ടികള്‍, പിന്നെ ഒരു കൂട്ടം എക്സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍.

ഇന്റര്‍ സ്റ്റേറ്റ് വണ്ടികള്‍, പ്രത്യേകിച്ചും ബാംഗ്ലൂര്‍ വണ്ടികള്‍ നഷ്ടമാണെന്നാണ്‌ കെ എസ് ആര്‍ ടി സി എപ്പോഴും പറയുന്നത്. എന്റെ സാറന്മാരെ ഈ വണ്ടികള്‍ നഷ്ടമാണെങ്കില്‍ അതിന്റെ കാര്യങ്ങള്‍ നിങ്ങള്‍ അന്വേഷിക്കാറുണ്ടോ?

നമ്മുടെ ജനങ്ങളുടെ മനോഭാവമൊക്കെ മാറി. ഇപ്പോള്‍ യാത്രാ സുഖത്തിനാണ്‌ പ്രാധാന്യം. പണം എത്രയെന്നാരും നോക്കാറില്ല.

കല്ലഡക്കാരന്‍ കേരളത്തിന്റെ മുക്കിലും മൂലയിലേക്കും വോള്‍വോ ഓടിക്കുന്നു. (ലഗേജ് കേറ്റി അവന്‍ കാശുണ്ടാക്കുമെന്നു നിങ്ങള്‍ പറയണ്ട). തിരുവനന്തപുരത്തേക്കിപ്പൊ മള്‍ട്ടി ആക്സില്‍ വോള്‍വോകളുടെ ജാഥ തന്നെയാണ്‌. മിക്ക ദിവസങ്ങളിലും വണ്ടികള്‍ ഫുള്‍.

കര്‍ണാടകാ ആര്‍ ടി സി കേരളത്തിലേക്ക് എത്ര വോള്‍വോ ഓടിക്കുന്നുണ്ട്? പാലക്കാട്ടേക്കു വരെ അവര്‍ വോള്‍വോ ആണ്‌ ഓടിക്കുന്നത്. കെ എസ് ആര്‍ ടി സി കഴിഞ്ഞ ഓണത്തിന്‌ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ഓടിച്ച ആളുകളാണ്‌. (അതും കോഴിക്കോട് വഴി). ദൈവമേ ആളുകളുടെ വിധി.

ഡീലക്സ് ബസ്സുകളെന്നു പറഞ്ഞു നിങ്ങള്‍ ഓടിക്കുന്ന വണ്ടിക്ക് ആ ഫെയര്‍ വാങ്ങുവാനുള്ള മിനിമം സ്റ്റാന്‍ഡേര്‍ഡ് ഉണ്ടോ എന്ന് ആരെങ്കിലും പരിശോദിച്ചിട്ടുണ്ടോ? രാത്രിയില്‍ എതിരേ വരുന്ന വണ്ടിയുടെ വെട്ടമടിക്കാതെ പുറകിലിരിക്കുന്ന ആളിനു പോലും ഉറങ്ങാന്‍ സാധിക്കില്ല. ലഗേജുമായി കയറുന്ന യാത്രക്കാരനു അതിനുള്ള സൌകര്യമുണ്ടോ? ചാരി കിടക്കാവുന്ന സീറ്റുള്ള വണ്ടിയിറക്കിയാല്‍ അതു ഡീലക്സ് ആവില്ല. അതിനായി നിങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ് നാടിന്റെയും കര്‍ണാടകത്തിന്റെയും ഡീലക്സ് ബസ്സുകള്‍ ഒന്നു കയറി നോക്കുക്ക.

പ്രിയ കെ എസ് ആര്‍ ടി സീ ഇനിയെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യമുള്ളതെന്തെന്നു മനസിലാക്കുക. എന്നിട്ടു ബസ്സുകള്‍ ഉണ്ടാക്കുക. സര്‍വീസുകള്‍ മെച്ചപ്പെടുത്തുക.
read more "കെ എസ് ആര്‍ ടി സിക്കു നാണമില്ലെ?"

ബസ്സിന്റെ മുന്‍ ഭാഗത്ത് സ്ത്രീകള്‍ മാത്രം ഇരുന്നാല്‍ മതിയോ?

Posted by Sujith Bhakthan at
Share this post:
Subscribe

ബസ്സിനു മുന്നില്‍ സ്ത്രീകല്‍ മാത്രം ഇരുന്നാല്‍ മതിയോ?

കെ എസ് ആര്‍ ടി സി ബസ്സുകളില്‍ മുന്‍ഭാഗത്തുള്ള ഡോര്‍ മുഴുവനായും സ്ത്രീകള്‍ക്ക് ഉപയോഗിക്കുന്ന രീതിയില്‍ ആക്കുക എന്ന് പെര്‍മനന്റ് ലോക് അദാലത്ത് കെ എസ് ആര്‍ ടി ക്കു നല്കിയ നിര്‍ദ്ദേശം ഒന്നു കൂടി ആലോചിക്കേണ്ടതാണ്‌.

ബസ്സിന്റെ മുന്‍ ഭാഗത്ത് സ്ത്രീകള്‍ മാത്രം ഇരുന്നാല്‍ മതിയോ?

പ്രൈവറ്റ് ബസ്സുകളിലേതെന്ന പോലെ ഈ നിയമം കെ എസ്സ് ആര്‍ ടി സിയെ ബാധകമാക്കണ്ടാ എന്നാണ്‌ എന്റെ അഭിപ്രായം. ബസ്സിന്റെ മുന്‍ ഭാഗത്തിരുന്നു കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ധാരാളം പുരുഷന്മാരുണ്ടാകും. ഈ ഒരു കാരണത്താല്‍ പ്രൈവറ്റു ബസ്സുകളേ ഉപേക്ഷിച്ചു കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്.

കൂടാതെ തന്നെ സ്ത്രീകള്‍ക്ക് 25 ശതമാനം സംവരണം എന്നുള്ളത് സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് ബാധകമാക്കേണ്ട യാതൊരു കാരണവുമില്ല. ഡീലക്സ്, എ സി, വോള്‍വോ തുടങ്ങിയ സര്‍വീസുകള്‍ ഈ രീതിയില്‍ മാറ്റിയാല്‍ ധാരാളം സീറ്റുകള്‍ ഇത്തരത്തില്‍ കാലിയായി കിടക്കും. മിക്ക ദീര്‍ഘദൂര വണ്ടികളിലും സ്ത്രീകള്ക്ക് മുന്‍പില്‍ ഒരിക്കുന്നതില്‍ താത്പര്യക്കുറവുണ്ട്. പ്രത്യേകിച്ചും നമ്മുടെ ഡീലക്സ് വണ്ടികളില്‍. ക്യാബിന്‍ പോലുമില്ലാത്ത ഇത്തരം വണ്ടികളില്‍ എവിടെ ഇരുന്നിട്ടും പ്രത്യേകിച്ചു ഒരു കാര്യവുമില്ല.

പുരുഷന്‍മാര്‍ക്കെന്താ ഈ നാട്ടിലൊരു വിലയുമില്ലെ? എല്ലാം സ്ത്രീ സംവരണം.
read more "ബസ്സിന്റെ മുന്‍ ഭാഗത്ത് സ്ത്രീകള്‍ മാത്രം ഇരുന്നാല്‍ മതിയോ?"

കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കം

Posted by Sujith Bhakthan at
Share this post:
Subscribe

കൊല്ലം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു.


ഇന്നലെ കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. സിവില്‍ സ്റേഷന്‍, വാടി, പോര്‍ട്ട് കൊല്ലം, പള്ളിത്തോട്ടം, ബീച്ച്, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍, എസ്.എന്‍ കോളജ്, ചെമ്മാംമുക്ക്, കടപ്പാക്കട, നായേഴ്സ് ജങ്ഷന്‍, ആശ്രാമം ഇ.എസ്.ഐ ആശുപത്രി, മൈതാനം, കുറവന്‍പാലം, ശങ്കേഴ്സ്, ചന്നക്കട വഴി സിവില്‍സ്റേഷനിലെത്തുന്ന നിലയിലാണ് സര്‍ക്കുലര്‍ സര്‍വീസിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ബസുകളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഒരു ബസ് സിവില്‍സ്റ്റേഷനില്‍ നിന്നും വാടി വഴി പുറപ്പെടുമ്പോള്‍ മറ്റേത് സിവില്‍ സ്റ്റേഷനില്‍ നിന്നും ചിന്നക്കട, ശങ്കേഴ്്സ് വഴി സര്‍വീസ് നടത്തും. ദിവസം 22 ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന ട്രിപ്പുകള്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും.

നഗരത്തില്‍ ആദ്യമായാണ് സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഈ സര്‍വീസിന് പ്രത്യേക സ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് ഇറങ്ങാനും കയറാനും കഴിയുമെന്നത് സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ പ്രത്യേകതയാണ്. വേണാട് ബസിന്റെ മാതൃകയിലുള്ള വെള്ളയും നീലയും കലര്‍ന്ന നിറമുള്ള രണ്ട് പുതിയ ബസുകളാണ് സിറ്റി സര്‍വീസിനായി നിരത്തിലിറക്കിയിരിക്കുന്നത്.

ഇന്നലെ ആദ്യ സര്‍വീസില്‍ മന്ത്രി പി കെ ഗുരദാസന്‍ ആദ്യ യാത്രക്കാരനായി യാത്ര ചെയ്തു. ബസ് കടന്നു പോയ വിവിധ പ്രദേശങ്ങളില്‍ റസിഡന്‍സ് അസോസിയേഷകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വരവേല്‍പ്പ് നല്‍കി.

Source: ThejasNews.com
read more "കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കം"

ഇതുവഴി കുറേ 'ബസുകള്‍' ഓടുന്നുണ്ട്...!

Posted by Sujith Bhakthan at
Share this post:
Subscribe

നെയ്യാറ്റിന്‍കര: കെ.എസ്.ആര്‍.ടി.സി പാറശാല, പൂവാര്‍, നെയ്യാറ്റിന്‍കര, വിഴിഞ്ഞം ഡിപ്പോയില്‍ ഓടുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സുകളിലേറെയും കാലപ്പഴക്കം കാരണം നിരത്തിലിറക്കാന്‍ യോഗ്യതയില്ലാത്തവ. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്രയാണ് ബസ്സുകളെ കേടാക്കുന്ന പ്രധാന ഘടകം. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ഇപ്പോഴുള്ള 90 ബസ്സുകളില്‍ 30 ഓളം ബസ്സുകള്‍ കേടായവയാണ്. ഉദാഹരണത്തിന് വ്ളാത്താങ്കര- നെയ്യാറ്റിന്‍കര റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ടി.എന്‍. 129 നമ്പര്‍ ബസ് അധികൃതരുടെ കണ്ണില്‍ കുറ്റമറ്റതാണ്. എന്നാല്‍ ഈ ബസ് ഓടിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് സ്ഥിരമായി ഓടിക്കുന്ന ഡ്രൈവര്‍മാര്‍ പറയുന്നു. എത്ര നന്നാക്കിയാലും റോഡിലെ ഗട്ടറില്‍ പത്ത് പ്രാവശ്യം വീണാല്‍ മെക്കാനിക്കലായി വാഹനം അണ്‍ഫിറ്റാകും. നിരത്തിലോടിക്കുവാന്‍ പാകമാണെന്ന് ആര്‍.ടി.ഒ പരിശോധന കഴിഞ്ഞ ബസ്സുകള്‍ ഒരുമാസം സ്ഥിരമായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഓടിച്ചാല്‍ കേടാകും.


പാറശാല ഡിപ്പോയിലെ 62 ബസ്സുകളില്‍ 20 എണ്ണവും കട്ടപ്പുറത്താക്കേണ്ടവയാണ്. ഇവയിലൊന്നാണ് കഴിഞ്ഞ ദിവസം ഉദിയന്‍കുളങ്ങരയ്ക്ക് സമീപം ബ്രേക്ക് പൊട്ടി നിറയെ യാത്രാക്കാരുമായി കുളത്തില്‍ വീണത്. കുളത്തില്‍ ആഴത്തില്‍ വെളളമില്ലാത്തതു കൊണ്ടാണ് വന്‍ അപായം ഒഴിവായത്. കേടായ ട്രാന്‍സ്പോര്‍ട്ട് യാത്രക്കാര്‍ക്ക് അപകടം പറ്റിയാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷകളൊന്നുമില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. അപകടത്തില്‍ വഴിയാത്രക്കാരന്‍ മരിച്ചാല്‍ പോലും നഷ്ടപരിഹാര തുക ഡ്രൈവര്‍ നല്‍കണമെന്നതാണ് കീഴ്വഴക്കം.


ബസ്സ് റൂട്ട് പിന്‍വലിച്ചാല്‍ ഉണ്ടാകാവുന്ന യാത്രക്കാരുടെ പരാതി ഇല്ലാതാക്കുവാനാണ് മിക്കപ്പോഴും അരപ്പരുവത്തിലുള്ള ബസ്സുകള്‍ സര്‍വ്വീസിനയക്കുവാന്‍ ഡിപ്പോ അധികൃതര്‍ നിര്‍ബന്ധിതരാകുന്നത്. പുതിയ ബസ്സുകള്‍ നെയ്യാറ്റിന്‍കര , പാറശാല ഡിപ്പോകള്‍ക്ക് നല്‍കിയെങ്കിലും അവ വിരലിലെണ്ണാവുന്നവയാണ്. വിഴിഞ്ഞം ഡിപ്പോയിലെ ബസ്സുകളാണ് ഏറെ ദയനീയം. മഴയത്ത് ഈ ബസ്സുകളില്‍ യാത്ര ചെയ്യണമെങ്കില്‍ കുട പിടിക്കണം.കേടായി നന്നാക്കാന്‍ ഗാരേജിലെത്തുന്ന ബസ്സുകളില്‍ ഗുണനിലവാരമില്ലാത്ത സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങി ഫിറ്റു ചെയ്യുന്നതും ബസ്സ് നിര്‍മ്മാണ കമ്പനിയുടെ ഗ്യാരണ്ടി കാലാവധിക്ക് മുന്‍പായി സര്‍വ്വീസിംഗ് ഉള്‍പ്പെടെയുള്ള ഗുണനിലവാര പരിശോധനകള്‍ നടത്തുന്നതിലെ പിഴവുമൊക്കെ ബസുകള്‍ കട്ടപ്പുറത്താകാന്‍ കാരണമാകുന്നുണ്ട്.
read more "ഇതുവഴി കുറേ 'ബസുകള്‍' ഓടുന്നുണ്ട്...!"

തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി മാമാങ്കം

Posted by Sujith Bhakthan at
Share this post:
Subscribe

ഉദ്ഘാടനത്തെക്കാള്‍ മനോഹരമായിട്ടാണ് തിരുവല്ലാക്കാര്‍ പുതിയ ബസ് ടെര്‍മിനലിന്റെ തറക്കലിടീല്‍ കൊണ്ടാടിയത്.

തിരുവല്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന സ്വപ്ന പദ്ധതിക്ക് വന്‍ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ശിലയിട്ടു. കെ. എസ്. ആര്‍. ടി. സിയുടെയും കെ. ടി. ഡി. എഫ്. സിയുടെയും സംയുക്ത സംരംഭമായ തിരുവല്ല ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ളക്സ് സംസ്ഥാനത്തെ ഇത്തരത്തിലുള്ള നാലാമത്തെ പദ്ധതിയാണ്. 42 കോടി രൂപ ചെലവഴിച്ച് 12 നിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. 2008ല്‍ ആണ് നിര്‍മ്മാണം ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. 24495 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന്റെ പദ്ധതി 2009ല്‍ അംഗീകരിച്ച് ഭരണാനുമതി നല്‍കി.

263566 ചതുരശ്ര അടിയാണ് നിര്‍മ്മാണ വിസ്തീര്‍ണം. 18 മാസമാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ കാലാവധി. കെ. എസ്. ആര്‍. ടി. സി ഡിപ്പോയുടെ പ്രവര്‍ത്തനം വൈ. എം. സി. എ ജംഗ്ഷന് സമീപമുള്ള മുനിസിപ്പല്‍ മൈതാനിയിലേക്ക് മാറ്റുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള മറ്റ് വ്യാപാര സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്.

തറനിരപ്പിന് താഴെ രണ്ട് നിലകള്‍ ഉള്‍പ്പെടെ 12 നിലകളിലുള്ള സമുച്ചയവും നാല് നിലകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കുമാണ് നിര്‍മ്മിക്കുന്നത്. എസ്റിമേറ്റ് തുകയേക്കാള്‍ 19.7 ശതമാനം കൂടുതല്‍ ആവശ്യപ്പെട്ട മുംബയിലെ നരേഷ് ട്രേഡേഴ്സ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നത്. കെ. എസ്. ആര്‍. ടി. സിയുടെ അത്യാധുനിക കെട്ടിട സമുച്ചയങ്ങളില്‍ ജില്ലയിലെ ആദ്യത്തേതാണ് തിരുവല്ലയില്‍ നിര്‍മ്മിക്കുന്നത്.




Source: Kerala Kaumudi
read more "തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി മാമാങ്കം"

ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ; ഇരിങ്ങാലക്കുടയെ ബാധിക്കാതെ സ്വകാര്യബസ് പണിമുടക്ക്‌

Posted by Sujith Bhakthan at
Share this post:
Subscribe

ഇരിങ്ങാലക്കുട : സ്വകാര്യ ബസ് പണിമുടക്കിനെ പ്രതിരോധിക്കാനുള്ള ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി അധികൃതരുടെ നടപടികള്‍ വിജയിച്ചു. പണിമുടക്കില്‍ ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാന്‍ ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിരത്തിളിരക്കിയാണ് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പണിമുടക്കിനെ നേരിട്ടത്. ഇത് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ജനപ്രിയമാകുന്നതിനും അധിക വരുമാനം നേടുന്നതിനും കാരണമായിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ നിന്നും ചാലക്കുടിയിലേക്ക് ഓരോ 20 മിനുട്ടിലും കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഇരിങ്ങാലക്കുട പെരിഞ്ഞനം റൂട്ടില്‍ 15 മിനുറ്റ് ഇടവിട്ട്‌ സര്‍വീസുകള്‍ ഉണ്ട്. ഇതിനായി മൂന്നു ബസ്സുകള്‍ പാലക്കാട് ഡിപ്പോയില്‍ നിന്നും എത്തിക്കുകയായിരുന്നു. മുന്‍പത്തെ പണിമുടക്കുകളിലും ഹര്‍ത്താലുകളിലും യാത്രാക്ലേശം രൂക്ഷമായിരുന്ന വെള്ളിക്കുളങ്ങരയിലേക്ക് കൊടകര വഴി 3 ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് യാത്രാക്ലേശം ഗണ്യമായി പരിഹരിച്ചുവെന്നു യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം പാലക്കാട്‌ ജില്ലകളില്‍ നിന്നും പത്തിലധികം ബസ്സുകളാണ് അധിക സര്‍വീസ് നടത്തുന്നതിനായി ഇരിങ്ങാലക്കുട ഡിപ്പോയിലേക്ക് എത്തിച്ചത്. ഇത് ആവശ്യത്തിനു സര്‍വീസ് നടത്താന്‍ സഹായകമായി.

ദേശീയപാത വഴി ആലുവ എറണാകുളം റൂട്ടിലോടുന്ന ഓര്‍ഡിനറി ബസ്സുകളും അധിക സര്‍വീസിനായി എത്തിച്ചിട്ടുണ്ട്. കാട്ടൂര്‍ വഴി തൃപ്രയാര്‍ മേഖലയിലേക്കും ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പതിനഞ്ചാളുകളെങ്കിലും ഉണ്ടെങ്കിലെ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുള്ളൂ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിലവിലെ കെ.എസ്.ആര്‍.ടി.സി.ചെയിന്‍ സര്‍വീസുകള്‍ തന്നെ തുടരുന്നുണ്ട്. രാവിലെ ഏഴു മണിയോടെതന്നെ അധിക സര്‍വീസുകള്‍ ആരംഭിച്ചത് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ആശ്വാസമായി. സ്വകാര്യ ബസ് പണിമുടക്ക്‌ ദിവസം യാത്രനടക്കില്ലെന്നു കരുതി വീട്ടിലിരിക്കുന്ന ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഈ മുന്നേറ്റത്തിലൂടെ പഴങ്കഥയാകുകയാണ്.

Posted By: Yedu D Narayanan
read more "ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ; ഇരിങ്ങാലക്കുടയെ ബാധിക്കാതെ സ്വകാര്യബസ് പണിമുടക്ക്‌"

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

Posted by Sujith Bhakthan at Sunday, 25 July 2010
Share this post:
Subscribe

കേരളത്തിലേക്ക് കടത്താനായി കൊണ്ടുവന്ന റേഷനരി കയറ്റിയതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കമ്പം പോലിസ് അറസ്റ്റ്് ചെയ്തു. ബസ്സും പോലിസ് കസ്റ്റഡിയിലെടുത്തു.

ബസ്സില്‍ കേരളത്തിലേക്ക് റേഷനരി കൊണ്ടുവരാന്‍ ശ്രമിച്ച മൂന്നു തമിഴ്നാട് സ്വദേശികളെയും അറസ്റ്റ് ചെയ്തു. കെ.എസ്.ആര്‍.ടി.സി കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ ബിജുവര്‍ഗീസ് (36), കണ്ടക്ടര്‍ സുനില്‍ സെബാസ്റ്യന്‍ (30) എന്നിവരാണ് അരി കടത്തിന്റെ പേരില്‍ അറസ്റിലായത്.
കേരളത്തിലേക്ക് കടത്താനായി സൌജന്യ റേഷനരി ബസ്സില്‍ കയറ്റിയ കമ്പം സ്വദേശി കാളിയപ്പന്‍ (47) കെ.കെ പെട്ടി സ്വദേശികളായ പവന്‍രാജ ്(65) വീരമ്മാള്‍ (55) എന്നിവരും അറസ്റിലായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കമ്പത്ത് നിന്നു കട്ടപ്പനയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തമിഴ്നാട് സ്വദേശികള്‍ പലചാക്കുകളിലായി നിറച്ച 400 കിലോ സൌജന്യ റേഷനരി കയറ്റി.

ഇതിനിടെ കമ്പം പോലിസ് ഇന്‍സ്പെക്ടര്‍ വിനോജിന്റെ നേതൃത്വത്തിലെത്തിയ സംഘം ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തി അരിയും കൊണ്ടുവന്നവരെയും പിടികൂടി. അരി കടത്താന്‍ കൂട്ടുനിന്നെന്ന കുറ്റം ചുമത്തി ജീവനക്കാരെയും പോലിസ് കസ്റഡിയില്‍ എടുത്തു. സൌജന്യ റേഷന്‍ കടത്തിന്റെ പേരില്‍ കേസെടുത്തു. ഇന്നലെ രാവിലെ ഡിപ്പോ അധികൃതര്‍ എത്തിയാണ് ജീവനക്കാരെയും ബസ്സും സ്റേഷനില്‍ നിന്ന് ജാമ്യത്തിലെടുത്തത്.

തമിഴ്നാട്ടില്‍ ഒരു രൂപയ്ക്ക് നല്‍കുന്ന റേഷനരി വ്യാപകമായി അതിര്‍ത്തി വഴി കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങള്‍ സജീവമാണ്.
ഇതിനെതിരേ അടുത്തയിടെ തമിഴ്നാട് സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നു. ബസ്സുകളില്‍ അരി കയറ്റരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്ന റേഷനരി വിവിധ ബ്രാന്റുകളിലാക്കി അമിതവിലയ്ക്ക് വില്‍പ്പന നടത്തുന്ന നിരവധി സംഘങ്ങള്‍ ജില്ലയിലെ അതിര്‍ത്തിമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

Source: Thejas Daily http://www.thejasnews.com
read more "കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍"

ആര്യങ്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ: തടസ്സങ്ങള്‍ മാറുന്നില്ല

Posted by Sujith Bhakthan at Saturday, 24 July 2010
Share this post:
Subscribe

പുനലൂര്‍ : സംസ്ഥാനത്തെ ഏക അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആയ ആര്യങ്കാവ് ട്രാന്‍. ഡിപ്പോയുടെ സ്ഥലം ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് പഞ്ചായത്ത് രേഖാമൂലം കൈമാറാത്തത് ലോകായുക്ത വിധിയുണ്ടായിട്ടും ഡിപ്പോ തുറക്കുന്നതിന് തടസ്സമാകുന്നു.


 ഡിപ്പോ തുറക്കുന്നത് സംബന്ധിച്ച നടപടികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദ്ദേശാനുസരണം പുനലൂര്‍ എ.ടി.ഒ പി.സി. മത്തായി ഡിപ്പോ എന്‍ജിനീയര്‍ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ആര്യങ്കാവില്‍ കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് ഡിപ്പോ അടച്ചശേഷം ലഭിച്ച ത്രീ ഫേസ് കണക്ഷന്‍ ഉപയോഗിക്കാതെ കിടക്കുകയും 19000 രൂപ വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. എ.ടി.ഒ ഇക്കാര്യം ഇന്നലെ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം സ്ഥലത്തെ കെട്ടിടങ്ങളല്ലാത്തതിനാല്‍ വൈദ്യുതിചാര്‍ജ് അടയ്ക്കാന്‍ പറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി യും ഓഡിറ്റ് എതിര്‍പ്പ് വരുമെന്ന് പറഞ്ഞ് ആര്യങ്കാവ് പഞ്ചായത്തും കൈയൊഴിഞ്ഞതോടെ ഡിപ്പോയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


 ഡിപ്പോ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കാനും ടയറിന് കാറ്റടിക്കാനും വെല്‍ഡിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനും ത്രീഫേസ് ലൈന്‍ വേണം.

Source: http://news.keralakaumudi.com
read more "ആര്യങ്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ: തടസ്സങ്ങള്‍ മാറുന്നില്ല"

കൊച്ചിയില്‍ പണിമുടക്കിയാല്‍ കൂടുതല്‍ സിറ്റി സര്‍വ്വീസുകള്‍: തെറ്റയില്‍

Posted by Sujith Bhakthan at
Share this post:
Subscribe


കൊച്ചി: കൊച്ചി നഗരത്തില്‍ അകാരണമായി ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുള്‍ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. ഇത്തരത്തില്‍ സമരം തുടരാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനമെങ്കില്‍ കെ.എസ്.ആര്‍.ടി.സി യുടെ കൂടുതല്‍ സിറ്റി സര്‍വ്വീസുകള്‍ തുടങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ തൃപ്പൂണിത്തുറ-എരൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

Source: http://keralaonlive.com/
read more "കൊച്ചിയില്‍ പണിമുടക്കിയാല്‍ കൂടുതല്‍ സിറ്റി സര്‍വ്വീസുകള്‍: തെറ്റയില്‍"

കെ.എസ്.ആര്‍.ടി.സി ടി.എന്‍ സീരീസ് പിന്‍വലിക്കുന്നു

Posted by Sujith Bhakthan at Thursday, 22 July 2010
Share this post:
Subscribe


മാനന്തവാടി: കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് കാലാവധി കഴിഞ്ഞ ടി എന്‍ സീരീസില്‍പ്പെട്ട ബസ്സുകള്‍ പിന്‍വലിക്കുന്നു. കേരളത്തില്‍ ഇത്തരം ആയിരം ബസ്സുകളാണുള്ളത്. ഇതില്‍ 600 ഓളം ബസ്സുകള്‍ വിവിധ ഡിപ്പോകളില്‍ നിന്നായി സമീപ ദിവസങ്ങളില്‍ പിന്‍വലിച്ചു കഴിഞ്ഞു. അവശേഷിച്ച ബസ്സുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം പിന്‍വലിക്കും.
15 വര്‍ഷം പൂര്‍ത്തിയായതിനാലാണ് ടി.എന്‍ സീരിസില്‍പെട്ട ബസ്സുകള്‍ പിന്‍വലിക്കുന്നത്. 1995 ഏപ്രില്‍ മുതലാണ് ടി.എന്‍ സീരിസിലുള്ള ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ഈ സീരിസില്‍പെട്ട ആയിരം ബസ്സുകള്‍ ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള കാലങ്ങളില്‍ പുറത്തിറക്കിയിരുന്നു.
15 വര്‍ഷം പൂര്‍ത്തിയായ 600 ബസ്സുകളാണ് ഇതിനകം പിന്‍വലിച്ചത്.

പിന്‍വലിച്ച ബസ്സുകള്‍ കേരളത്തിലെ വിവിധ റീജ്യണല്‍ വര്‍ക് ഷോപ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞു. മറ്റു ബസ്സുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ സ്പെയര്‍ പാര്‍ട്സുകള്‍ മാറും.

അവശേഷിച്ച സാമഗ്രികള്‍ തൂക്കി വില്‍ക്കുകയും ചെയ്യും.കേരളത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് 15 വര്‍ഷമാണ് കാലാവധി. അല്ലെങ്കില്‍ 12 ലക്ഷം കിലോമീറ്റര്‍ ദൂരമോ സര്‍വീസ് നടത്തണമെന്നാണ് നിയമം.

Source: http://www.thejasnews.com
read more "കെ.എസ്.ആര്‍.ടി.സി ടി.എന്‍ സീരീസ് പിന്‍വലിക്കുന്നു"

മരണവേദനയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ബ്രേക്കിട്ടു നിറുത്തി

Posted by Sujith Bhakthan at
Share this post:
Subscribe



തിരുവല്ല: മരണവേദനയ്ക്കിടയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ബ്രേക്കിട്ടു നിറുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാരത്തോടു നിന്നും പത്തനംതിട്ടയിലേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്. ആര്‍. ടി.സി. ബസിന്റെ ഡ്രൈവര്‍ വി.ബി. ബിജുകുമാര്‍ (37) ആണ് പ്രാണനുവേണ്ടി പിടയുമ്പോഴും യാത്രക്കാരുടെ രക്ഷകനായത്.


ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിജു മരണമടഞ്ഞു. കലശലായ നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് റോഡിനു നടുവില്‍ത്തന്നെ ബ്രേക്കിട്ടു നിറുത്തി. ഡ്രൈവര്‍ പെട്ടെന്ന് വീഴുന്നതു കണ്ട് ഭയപ്പെട്ട യാത്രക്കാര്‍  ബഹളം വച്ചതോടെ നാട്ടുകാരനായ കള്ളിക്കല്‍ ഷുക്കൂര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയച്ചു. രാവിലെ 5.30 ന് പത്തനംതിട്ട ഡിപ്പോയില്‍നിന്നും എടത്വയിലേക്ക് പോയ ബസിന്റെ മടക്ക യാത്രയിലാണ് സംഭവം. മരിച്ച ബിജുകുമാര്‍ കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. 2000 ല്‍ പത്തനംതിട്ട ഡിപ്പോയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. രണ്ട് മക്കളുണ്ട്.

Source: http://news.keralakaumudi.com
read more "മരണവേദനയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ബ്രേക്കിട്ടു നിറുത്തി"

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; വേണാട് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനം

Posted by Sujith Bhakthan at
Share this post:
Subscribe

യാത്രക്കിടെ കെ.എസ്.ആര്‍.ടി.സി വേണാട് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ബൈക്കിലെത്തിയ അക്രമിസംഘം മര്‍ദ്ദിച്ചു. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന കൊല്ലം ഡിപ്പോയിലെ ബസ്സിന്റെ ഡ്രൈവര്‍ എസ്.സലിം(40), കണ്ടക്ടര്‍ ബാബു ഷെരീഫ്(30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.  ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ അയത്തില്‍ ജംഗ്ഷനിലാണ് സംഭവം. കുളത്തൂപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ഹോണടിച്ചതാണ് പ്രകോപന കാരണമെന്ന് ജീവനക്കാര്‍ പറഞ്ഞു. 


ബസിനെ മറികടന്ന്  ബൈക്ക് യാത്രക്കാരും മറ്റ് ഏതാനും പേരും ചേര്‍ന്ന് അയത്തില്‍ ജംഗ്ഷനില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ ബസിനുള്ളില്‍ കയറി കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദ്ദിക്കുകയായിരുന്നു. ലോഡിംഗ് തൊഴിലാളികള്‍ ലോഡിറക്കാന്‍ ഉപയോഗിക്കുന്ന കൊളുത്തും ആക്രമണത്തിന് ഉപയോഗിച്ചു. സംഭവത്തില്‍ കണ്ടാലറിയുന്ന ഏഴോളം പേര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.


Source: http://news.keralakaumudi.com
read more "ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; വേണാട് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനം"

റിസര്‍വേഷന്‍: കേരള ആര്‍ടിസി ബസ് യാത്രക്കാരെ പിഴിയുന്നു

Posted by Sujith Bhakthan at Wednesday, 21 July 2010
Share this post:
Subscribe

ബാംഗൂര്‍: കേരളത്തില്‍ നിന്നു ബാംഗൂരിലേക്കു പുറപ്പെടുന്ന  കേരള ആര്‍ടിസി ബസുകളില്‍ മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും മറ്റും സീറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ബാംഗ്ലൂര്‍ വരെയുള്ള നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്നതായി പരാതി. കേരളം വിട്ടുകഴിഞ്ഞാല്‍   ബാംഗ്ലൂരിനു മുമ്പ് ഏതു സ്റ്റേഷനില്‍ ഇറങ്ങുന്നതിനും ബാംഗ്ലൂര്‍ വരെയുള്ള നിരക്ക് നല്‍കണം.  തിരികെ ഇതേ ബസുകളില്‍ കര്‍ണാടകയിലെയോ, തമിഴ്നാട്ടിലെയോ സ്റ്റേഷനുകളില്‍ ഇറങ്ങുന്നതിനു കേരളത്തിലെ അടുത്ത റിസര്‍വേഷന്‍ സ്റ്റേഷന്‍ വരെയുള്ള നിരക്ക് നല്‍കണം.

കണ്ണൂരില്‍ നിന്നു മൈസൂരിലേക്കു സീറ്റ് റിസര്‍വ് ചെയ്തു പോകുമ്പോള്‍ സൂപ്പര്‍ഫാസ്റ്റിന് 225 രൂപയാണു (ബാംഗൂര്‍ വരെയുള്ള നിരക്ക്) കൊടുക്കേണ്ടത്. റിസര്‍വേഷന്‍ ഇല്ലാതെ മൈസൂരില്‍ ഇറങ്ങിയാല്‍ 80 രൂപ കുറച്ചു കൊടുത്താല്‍ മതി. കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ നിന്നു മൈസൂരിലേക്കു ബുക്കിങ് പോയിന്റ് ഇല്ലെന്നും അടുത്ത റിസര്‍വേഷന്‍ പോയിന്റ് ബാംഗൂര്‍ മാത്രമാണെ ന്നുമാണു കേരള ആര്‍ടിസി അധികൃതരുടെ വാദം.

ഒട്ടേറെ യാത്രക്കാര്‍ മൈസൂരില്‍ ഇറങ്ങുന്നതോടെ അവിടെ നിന്നു ബാംഗൂര്‍ വരെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്നും തുടര്‍ന്നു യാത്രക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അധികൃതര്‍ പറയുന്നു.അതിനാലാണത്രെ മൈസൂരില്‍ റിസര്‍വേഷന്‍ പോയിന്റ് അനുവദിക്കാത്തത്. അതേ സമയം ബാംഗൂര്‍ വരെയുള്ള നിരക്കു നല്‍കി റിസര്‍വ് ചെയ്ത യാത്രക്കാരന്‍ മൈസൂരില്‍ ഇറങ്ങുന്നതോടെ ഒഴിവാകുന്ന സീറ്റില്‍ വെറെ യാത്രക്കാര്‍ കയറിയാല്‍ അവരില്‍ നിന്നും മൈസൂര്‍-ബാംഗൂര്‍ നിരക്ക് ഈടാക്കുന്നു. ഇതോടെ ഒരു സീറ്റിന് രണ്ടു യാത്രക്കാരില്‍ നിന്നു നിരക്ക് ഈടാക്കി ഇരട്ടി ലാഭം നേടുന്നു.

ബാംഗൂരില്‍ നിന്നു റിസര്‍വ് ചെയ്തു തലശേരി, കണ്ണൂര്‍ ബസുകളില്‍ കയറി മൈസൂരില്‍ ഇറങ്ങുന്നവര്‍ തലശേരി വരെയുള്ള നിരക്കു നല്‍കണം. കേരള ബസുകള്‍ക്ക് ഈ റൂട്ടില്‍ അടുത്ത റിസര്‍വേഷന്‍ പോയിന്റ് തലശേരിയാണെന്നാണു വാദം. കര്‍ണാടകയില്‍ നിന്നു പുറപ്പെടുന്ന കേരള ബസുകള്‍ക്ക് അടുത്ത റിസര്‍വേഷന്‍ പോയിന്റ് കേരളത്തിലെ ആദ്യ സ്റ്റേഷനായിരിക്കുമത്രെ. ബാംഗൂരില്‍ നിന്നു മൈസൂരില്‍ ഇറങ്ങുന്നതിനു സൂപ്പര്‍ ഫാസ്റ്റില്‍ ബാംഗൂര്‍- തലശേരി നിരക്കായ 222  രൂപ നല്‍കണം. 89 രൂപയാണ് അധികമായി നല്‍കുന്നത്.

എക്സ്പ്രസ് ബസില്‍  മൈസൂരിലേക്കു 264 രൂപയും ഡീലക്സില്‍ 331 രൂപയും കൊടുക്കണം. യഥാക്രമം 108, 133 രൂപയാണു കൂടുതലായി ഈടാക്കുന്നത്. അതേ സമയം കോഴിക്കോട്ടു നിന്നു മൈസൂരിലേക്കു റിസര്‍വേഷനുള്ളതിനാല്‍ മൈസൂര്‍ വരെയുള്ള നിരക്കില്‍ സീറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസില്‍ മൈസൂരില്‍ ഇറങ്ങുന്നതിനു ബുക്കു ചെയ്യണമെങ്കില്‍   ബത്തേരിവരെയുള്ള നിരക്കു നല്‍കണം.കേരളത്തിലേക്കു പോകുന്ന എസി ബസില്‍ കോയമ്പത്തൂരില്‍ ഇറങ്ങാന്‍ തൃശൂര്‍ പോയിന്റില്‍ റിസര്‍വ് ചെയ്യണം. എസിയല്ലാത്ത ബസുകളില്‍ പാലക്കാട് വരെയുള്ള നിരക്കു നല്‍കിയാല്‍ മതി.

റിസര്‍വേഷനില്ലെങ്കില്‍ സാധാരണനിരക്ക്

ദീര്‍ഘദൂര യാത്രക്കാരുടെ സൌകര്യാര്‍ഥമാണ് ഇടയ്ക്കുള്ള സ്റ്റേഷനുകളിലേക്കു റിസര്‍വേഷന്‍ നല്‍കാത്തതെന്നും ഇടയ്ക്കിറങ്ങേണ്ടവര്‍ റിസര്‍വേഷനില്ലാതെ കയറിയാല്‍ അതതു സ്റ്റേഷന്‍ വരെയുള്ള നിരക്കു നല്‍കിയാല്‍ മതിയെന്നുമാണു കെഎസ്ആര്‍ടിസി വിശദീകരണം. തിരക്കുള്ള സമയത്തു നേരിട്ടു ബാംഗ്ലൂരിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടവരുടെ സൌകര്യമാണു സീറ്റ് റിസര്‍വേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബാംഗൂരിനും തിരുവനന്തപുരത്തിനുമിടയ്ക്ക് പ്രധാന റിസര്‍വേഷന്‍ പോയിന്റുകള്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയവയാണ്.

Source: Malayala Manorama
read more "റിസര്‍വേഷന്‍: കേരള ആര്‍ടിസി ബസ് യാത്രക്കാരെ പിഴിയുന്നു"

നാളെ സ്വകാര്യ ബസ്‌ സമരമില്ല; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

Posted by Sujith Bhakthan at
Share this post:
Subscribe

സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുടമകള്‍ വ്യാഴാഴ്ച നടത്താനിരുന്ന സൂചനാ പണിമുടക്ക്‌ ഉപേക്ഷിച്ചു. തിരുവനന്തപുരത്ത്‌ ഗതാഗതമമന്ത്രി ജോസ് തെറ്റയിലുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ തീരുമാനം.

ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്മിറ്റി രൂപവത്ക്കരിക്കുമെന്നും ഇതുസംബന്ധിച്ച്‌ 28ന്‌ ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കിയതായി ബസുടമകള്‍ പറഞ്ഞു. 28 ലെ മന്ത്രിസഭായോഗത്തില്‍ ചാര്‍ജ്ജ്‌ വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിയ്ക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക്‌ ശേഷം വ്യക്തമാക്കി. എന്നാല്‍ അനുകൂല തീരുമാനമുണ്‌ടായില്ലെങ്കില്‍ ഓഗസ്റ്റ്‌ മൂന്നുമുതല്‍ നിശ്ചയിച്ചിരിയ്ക്കുന്ന അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബസുടമകളുടെ ആവശ്യങ്ങള്‍ പഠിയ്ക്കാന്‍ ഒരു സ്ഥിരം സമിതിയെ മന്ത്രിസഭയുടെ അനുമതിയോടെ നിയോഗിയ്ക്കുമെന്ന്‌ ജോസ്‌ തെറ്റയില്‍ അറിയിച്ചു. നാറ്റ്പാക്ക്‌ പ്രതിനിധി, റിട്ടയേര്‍ഡ്‌ ഹൈക്കോടതി ജഡ്ജി തുടങ്ങിയവരുള്‍പ്പെട്ട മൂന്നംഗ സമിതിയെയായിരിയ്ക്കും ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തുക. സ്ഥിരം സമിതി ശുപാര്‍ശയുണ്‌ടാകുന്നതുവരെ ഇടക്കാല നിരക്ക്‌ വര്‍ധന വേണമെന്ന ആവശ്യം പരിഗണിയ്ക്കാനാവില്ലെന്ന്‌ ബസ്‌ ഉടമകളെ അറിയിച്ചിട്ടുണ്‌ട്‌. വിദ്യാര്‍ത്ഥികളുടെ സൗജന്യനിരക്ക്‌ റദ്ദാക്കണമെന്ന ആവശ്യവും അംഗീകരിയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Source: http://malayalam.webdunia.com/
read more "നാളെ സ്വകാര്യ ബസ്‌ സമരമില്ല; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി"

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെക്കുറിച്ച് പരാതികളേറുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികളേറുന്നു. സര്‍വീസ് നടത്തുന്ന ബസ്സുകളുടെ സമയ ക്ളിപ്തയെ ചൊല്ലിയാണ് പരാതികളേറെയും. വൈകീട്ട് ആറിന് ശേഷം എപ്പോള്‍ ബസ് വരുമെന്നോ  പോവുമെന്നോ ഉള്ള യാത്രക്കാരുടെ ചോദ്യത്തിന്  കൃത്യമായ ഉത്തരം ലഭിക്കാറില്ല. ഇതിനെ ചൊല്ലി യാത്രക്കാരും സ്റ്റേഷന്‍മാസ്റ്ററും തമ്മില്‍ വാഗ്വാദം  നിത്യസംഭവമായിരിക്കുകയാണ്.

പത്തനംതിട്ട-അടൂര്‍-കൊല്ലം ചെയിന്‍ സര്‍വീസ് കൊല്ലം സോണല്‍ ഓഫിസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിലും ചില സമയങ്ങളില്‍ അരമണിക്കൂറിലേറെ കാത്ത് നിന്നശേഷമായിരിക്കും ബസ് എത്തുക. മുണ്ടക്കയം-പത്തനംതിട്ട-പുനലൂര്‍ ചെയിന്‍ സര്‍വീസിന് വേണ്ടി പത്തനംതിട്ടക്ക് അനുവദിച്ചിരിക്കുന്ന ബസ്സുകള്‍ സമയം തെറ്റി സര്‍വീസ് നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. മിക്ക ദിവസങ്ങളിലുംനിസാര കാരണങ്ങള്‍ കാണിച്ച് പത്തനംതിട്ട-പുനലൂര്‍ റൂട്ടില്‍  രണ്ട് ബസ്സുകളെങ്കിലും റദ്ദ് ചെയ്യുന്നത് പതിവാണ്.

പുനലൂര്‍-തിരുവല്ല റൂട്ടിലും ബസ്സുകള്‍ അയക്കുന്നതിന് ഡിപ്പോയിലെ ചില ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നതായി ആരോപണമുണ്ട്. പത്തനംതിട്ട-ആങ്ങംമൂഴി റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഡിപ്പോ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗം യൂനിറ്റ് ഓഫിസറെയും കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെയും ചുമതലപ്പെടുത്തിയിരുന്നെങ്കിലും  തുടര്‍ നടപടികള്‍  ഉണ്ടായില്ല. നാല് ബസ്സുകള്‍ 30 മിനിട്ട് ഇടവേളയില്‍ സര്‍വീസ് നടത്താനായിരുന്നു തീരുമാനം.
 ഡിപ്പോ ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കാത്തതും ജീവനക്കാരില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.


പി.എസ്.സി വഴി നിയമനം ലഭിച്ച റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക് ഡ്യൂട്ടി കൊടുക്കാനെന്ന പേരില്‍ താല്‍ക്കാലിക ജീവനക്കാരെ  പീഡിപ്പിക്കുന്നതായും പരാതിയുണ്ട്.   ഡ്രൈവര്‍മാരുടെ ഒഴിവ് നികത്താത്തതും പ്രശ്നത്തിനിടയാക്കുന്നു. ഇത് കൊണ്ട് തന്നെ മുന്നറിയിപ്പില്ലാതെ ദിവസവും 25ല്‍ അധികം താല്‍ക്കാലിക കണ്ടക്ടര്‍മാരും അഞ്ചിലധികം പി.എസ്.സി റിസര്‍വ് കണ്ടക്ടര്‍മാരും ഡിപ്പോയിലെത്തി ഡ്യൂട്ടി ഇല്ലാതെ മടങ്ങാന്‍ നിര്‍ബന്ധിതരാവുന്നു.  വൈദ്യുതി നിലച്ചാല്‍ പകരം സംവിധാനവും ഡിപ്പോയില്‍ഇല്ല.

പോലിസ് ഔട്ട് പോസ്റ്റ് നിര്‍മിച്ചിട്ടുണ്െടങ്കിലും പോലിസ് സേവനം ഇവിടെ ലഭിക്കുന്നില്ല. പകല്‍പോലും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് ബസ് സ്റേഷന്‍ വേദിയാവാറുണ്ട്.

 ചില ഉയര്‍ന്ന  ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരുടെ സ്റേഷന്‍ പരിസരത്തെ മദ്യാപാനവും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്.

Source: Thejas Online
read more "പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെക്കുറിച്ച് പരാതികളേറുന്നു"

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം: ഉടമകള്‍

Posted by Sujith Bhakthan at
Share this post:
Subscribe

ഡീസല്‍, ടയര്‍, സ്പെയര്‍ പാര്‍ട്സ് എന്നിവയ്ക്ക് ക്രമാതീതമായ വിലവര്‍ധനവുണ്ടായതിനാല്‍ സ്വകാര്യ ബസ് സര്‍വീസ് പ്രതിസന്ധിയിലാണെന്നു തലശ്ശേരി താലൂക്ക്      ബസ് ഉടമസ്ഥ സംഘടനാ ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വകാര്യ ബസുകളിലെ എല്ലാവിധ യാത്ര സൌജന്യങ്ങളും നിര്‍ത്തിവയ്ക്കുക, പ്രവര്‍ത്തന ചെലവിന് ആനുപാതികമായി ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, കെ.എസ്.ആര്‍.ടി.സിയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 22ന് നടക്കുന്ന സൂചനാ പണിമുടക്കും ആഗസ്ത് മൂന്നു മുതല്‍ നടക്കുന്ന അനിശ്ചിതകാല പണിമുടക്കും വിജയിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ സി ലക്ഷ്മണന്‍, കൊട്ടിയോടി വിശ്വനാഥന്‍, ടി എം സുധാകരന്‍, എം രാഘവന്‍, കെ ഗംഗാധരന്‍ പങ്കെടുത്തു.
read more "സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം: ഉടമകള്‍"

കെ.എസ്.ആര്‍.ടി.സി ഡിപ്പോ: സ്റ്റേഡിയത്തിന് സമീപം സ്ഥലം വിട്ടുനല്‍കും

Posted by Sujith Bhakthan at Monday, 19 July 2010
Share this post:
Subscribe

തിരുവല്ല: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ താല്‍ക്കാലിക ക്രമീകരണത്തിനായി നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനം.

കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി തിരുവല്ലയില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഡിപ്പോയുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനായി തിരുവല്ല ആര്‍.ഡി.ഒ ഓഫിസില്‍ മാത്യു ടി തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നഗരസഭാ അധികൃതര്‍, ആര്‍.ടി.ഒ, പോലിസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

read more "കെ.എസ്.ആര്‍.ടി.സി ഡിപ്പോ: സ്റ്റേഡിയത്തിന് സമീപം സ്ഥലം വിട്ടുനല്‍കും"

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി സമുച്ചയം: പ്രാരംഭ നടപടികള്‍ ആരംഭിച്ചു

Posted by Sujith Bhakthan at
Share this post:
Subscribe

തിരുവല്ല: തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കെട്ടിടനിര്‍മാണത്തിന് വേണ്ടി സെറ്റ്ഓട്ട് നടത്തിയത് മന്ത്രി ജോസ് തെറ്റയില്‍ സന്ദര്‍ശിച്ചു.

35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ആഗസ്ത് മൂന്നിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നതെങ്കിലും അതിന് മുമ്പ് പണി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മുന്‍ ഗതാഗത മന്ത്രി  മാത്യൂ ടി തോമസ് എം.എല്‍.എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
read more "തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി സമുച്ചയം: പ്രാരംഭ നടപടികള്‍ ആരംഭിച്ചു"

സ്ത്രീ സീറ്റിനെച്ചൊല്ലി തര്‍ക്കം : ട്രാന്‍. ബസില്‍ വനിതാ അഭിഭാഷകര്‍ക്ക് തെറിയഭിഷേകം

Posted by Sujith Bhakthan at Monday, 5 July 2010
Share this post:
Subscribe

കൊല്ലം : ബസില്‍ സ്ത്രീകളുടെ സീറ്റ് ആവശ്യപ്പെട്ടതിന് വനിതാ അഭിഭാഷകര്‍ക്ക് തെറിയഭിഷേകം. ആള്‍ ഇന്ത്യാ ലായേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ തെന്മലയില്‍ ഇന്നലെ സമാപിച്ച സംസ്ഥാന വനിതാ അഭിഭാഷക ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ അഞ്ച് വനിതാ അഭിഭാഷകര്‍ക്കാണ് ബസിലെ പുരുഷ യാത്രക്കാരില്‍നിന്ന് മോശമായ അനുഭവമുണ്ടായത്.


ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പുനലൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ വനിതാ അഭിഭാഷകര്‍ സ്ത്രീകളുടെ സീറ്റ് ആവശ്യപ്പെട്ടു. കണ്ടക്ടര്‍ പുരുഷന്‍മാരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്ക് സീറ്റ് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

സീറ്റില്‍ നിന്നെഴുന്നേറ്റവരും മറ്റുചില യാത്രക്കാരും തങ്ങളെ അസഭ്യംപറയുകയും അധിക്ഷേപിക്കുകയും ചെയ്തതായി സംഘത്തിലുണ്ടായിരുന്ന അഡ്വ. ആര്‍.കെ. ആശ പറഞ്ഞു. അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്ത അഭിഭാഷകര്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റ് ഒഴിപ്പിച്ചു തരാനല്ലാതെ യാത്രക്കാരുടെ സംഭാഷണങ്ങളില്‍ ഇടപെടാന്‍ തനിക്കധികാരമില്ലെന്നും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ പറ്റില്ലെന്നും കണ്ടക്ടര്‍ നിലപാടെടുത്തു.
തുടര്‍ന്ന് ബസ് പുനലൂര്‍ ബസ്സ്്റ്റേഷനില്‍ എത്തിയപ്പോള്‍ അഭിഭാഷകര്‍ പരാതിബുക്ക് ആവശ്യപ്പെട്ടു. പരാതിബുക്ക് ഇല്ലെന്നുപറഞ്ഞ് സ്റ്റേഷന്‍മാസ്റ്ററും തങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് എടുത്തതെന്ന് വനിതാ അഭിഭാഷകര്‍ പറഞ്ഞു.

read more "സ്ത്രീ സീറ്റിനെച്ചൊല്ലി തര്‍ക്കം : ട്രാന്‍. ബസില്‍ വനിതാ അഭിഭാഷകര്‍ക്ക് തെറിയഭിഷേകം"

കേരളാ ആര്‍ ടി സി ബംഗലൂരു

Posted by Sujith Bhakthan at Wednesday, 16 June 2010
Share this post:
Subscribe

ബാങ്ങ്ലൂരില്‍ നിന്നും എല്ലാ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കേരളാ ആര്‍ ടി സി ബസ്‌ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

മജെസ്ക്കിറ്റിക്കിനു പുറമേ മൈസൂര്‍ റോഡിലുള്ള സാറ്റലൈറ്റ് ബസ്‌ സ്റാന്‍ഡിലും കെ എസ് ആര്‍ ടി സിയുടെ റിസര്‍വേഷന്‍ കൌണ്ടര്‍ ഉണ്ട്. 

കാസര്‍ഗോഡ്‌ ഭാഗത്തോട്ടുള്ള വണ്ടികലോഴികെ ബാക്കിയെല്ലാ സര്‍വീസുകളും മൈസൂര്‍ റോഡിലുള്ള ബസ്‌ സ്റ്റാന്റില്‍ നിന്നാണ് പുറപ്പെടുന്നത്. 

കൌണ്ടറിനു പുറമേ ഓണ്‍ലൈന്‍ വഴിയായും ടിക്കറ്റുകള്‍ റിസര്‍വ്‌ ചെയ്യാവുന്നതാണ്. ഇതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. 

read more "കേരളാ ആര്‍ ടി സി ബംഗലൂരു"

ലേബല്‍

കെ.എസ്.ആര്‍.ടി.സിയില്‍ 5000 പേര്‍ക്കുകൂടി നിയമനം

Posted by Sujith Bhakthan at
Share this post:
Subscribe

കെ.എസ്.ആര്‍.ടി.സിയില്‍ ഈ വര്‍ഷം 5000 പേര്‍ക്കുകൂടി നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി 'ന്യൂസ്ലെറ്ററി'ന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 14402 പേര്‍ക്ക് പി.എസ്.സിവഴി ഇതിനകം നിയമനം നല്‍കി. ഓരോ വര്‍ഷവും 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും.
read more "കെ.എസ്.ആര്‍.ടി.സിയില്‍ 5000 പേര്‍ക്കുകൂടി നിയമനം"

കാസര്‍കോട് - മംഗലാപുരം ടൌണ്‍ ടു ടൌണ്‍

Posted by Sujith Bhakthan at Friday, 14 May 2010
Share this post:
Subscribe

കാസര്‍കോട് - മംഗലാപുരം റൂട്ടില്‍ മെയ് 12 മുതല്‍ കെ എസ് ആര്‍ ടി സി ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ഈ റൂട്ടില്‍ ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം നേരത്തേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് 27 ട്രിപ്പുകളും, മംഗലാപുരത്ത് നിന്ന് കാസര്‍കോടേക്ക് 23 ട്രിപ്പുകളുമാണ് സര്‍വ്വീസ് നടത്തുക. കാസര്‍കോട് നിന്നും രാവിലെ 6.45 നാണ് ആദ്യത്തെ ട്രിപ്പ്. ഓരോ 15 മിനുട്ട് ഇടവിട്ടാണ് സര്‍വ്വീസ്. വൈകിട്ട് 6.30 നാണ് അവസാനത്തെ ട്രിപ്പ്. മംഗലാപുരത്തു നിന്നും രാവിലെ 8 മണിക്കാണ് കാസര്‍കോടേക്കുളള ആദ്യത്തെ ട്രിപ്പ്. വൈകിട്ട് 5.55 നാണ് അവസാനത്തെ ബസ്സ്.
ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസ് ബസ്സുകള്‍ കാസര്‍കോട് നഗരത്തില്‍ പുതിയ സ്റാന്റ്, പഴയ സ്റാന്റ്, മല്ലികാര്‍ജ്ജുന ക്ഷേത്ര സമീപം, കെ എസ് ആര്‍ ടി സി സ്റാന്റ്, കറന്തക്കാട്, കാസര്‍കോട് നഴ്സിംഗ് ഹോമിന് സമീപം, എന്നീ സ്റോപ്പുകള്‍ക്ക് പുറമെ ചൌക്കി, കുമ്പള, ബന്തിയോട്, ഉപ്പള ബസ് സ്റാന്റ്, ഹൊസങ്കടി, മഞ്ചേശ്വരം, തലപ്പാടി, തൊക്കോട്ട് കൂടാതെ മംഗലാപുരം നഗരത്തെ എല്ലാ
സ്റോപ്പുകളിലും സ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.

ബസ്സിന്റെ സമയം - കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പുറപ്പെടുന്നത് - 6.45, 7.00, 7.15, 7.30, 7.45, 7.55, 10.00, 10.15, 10.30, 10.45, 11.00, 11.15, 11.30, 11.45, 11.55, 2.00, 2.15, 2.30, 2.45, 3.00, 3.15, 3.30, 3.45, 3.55, 6.00, 6.15, 6.30.

മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് - 8.00, 8.15, 8.30, 8.45, 8.55, 12.00, 12.15, 12.30, 12.45, 1.00, 1.15, 1.30, 1.45, 1.55, 4.00, 4.15, 4.30, 4.45, 5.00, 5.15, 5.30, 5.45, 5.55.
read more "കാസര്‍കോട് - മംഗലാപുരം ടൌണ്‍ ടു ടൌണ്‍"

തിരുവനന്തപുരത്തേക്ക് പുതിയ രണ്ട് ബസ്‌സര്‍വീസുകള്‍

Posted by Sujith Bhakthan at
Share this post:
Subscribe

ബത്തേരി ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് ഡീലക്‌സ് സര്‍വീസുകള്‍ തുടങ്ങും. വൈകുന്നേരം 6.30ന് ഒരു ബസ് ബത്തേരി ഡിപ്പോയില്‍നിന്ന് പുറപ്പെടുമ്പോള്‍ മറ്റൊന്ന് അഞ്ചുമണിക്ക് തിരുവനന്തപുരത്തുനിന്നും ബത്തേരിയിലേക്ക് യാത്രതിരിക്കും. ഉദ്ഘാടനം അടുത്തദിവസം ഉണ്ടാകും.
read more "തിരുവനന്തപുരത്തേക്ക് പുതിയ രണ്ട് ബസ്‌സര്‍വീസുകള്‍"

നിലമ്പൂര്‍- ഇരിട്ടി ബസ് സര്‍വീസ്

Posted by Sujith Bhakthan at
Share this post:
Subscribe

നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ നിലമ്പൂര്‍- ഇരിട്ടി സര്‍വീസ് തിങ്കളാഴ്ച തുടങ്ങും.

രാവിലെ ആറരയ്ക്കാണ് ബസ് നിലമ്പൂരില്‍നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 12.40ന് ഇരിട്ടിയിലെത്തും. 1.40ന് മടക്കയാത്ര ആരംഭിച്ച് രാത്രി 7.50ന് നിലമ്പൂരില്‍ തിരിച്ചെത്തും.

നിലമ്പൂരില്‍നിന്ന് അരീക്കോട്, മുക്കം, താമരശ്ശേരി, കല്പറ്റ, പനമരം, മാനന്തവാടി, കൊട്ടിയൂര്‍ വഴിയാണ് ബസ് ഇരിട്ടിയിലെത്തുക.
read more "നിലമ്പൂര്‍- ഇരിട്ടി ബസ് സര്‍വീസ്"

തൊടുപുഴ-വൈക്കം കെ.എസ്.ആര്‍.ടി.സി

Posted by Sujith Bhakthan at
Share this post:
Subscribe

തൊടുപുഴ: ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി തൊടുപുഴ-വൈക്കം റൂട്ടില്‍ പുതിയ മൂന്ന് സര്‍വീസ് കെ.എസ്.ആര്‍.ടി.സി. തിങ്കളാഴ്ച ആരംഭിക്കും. ഒരു സര്‍വീസ് ശനിയാഴ്ച ആരംഭിച്ചിരുന്നു. ഇതോടെ നിലവിലുള്ള സര്‍വീസുകള്‍ക്കു പുറമെ നാല് ഓര്‍ഡിനറി സര്‍വീസാണ് പുതിയതായി കെ.എസ്.ആര്‍.ടി.സി. ഈ റൂട്ടില്‍ തുടങ്ങുന്നത്.

ഓരോ ബസ്സും മൂന്ന് ട്രിപ്പുവീതം ആകെ 12 ട്രിപ്പാണ് നടത്തുക. ആലപ്പുഴ-വൈക്കം റൂട്ടില്‍ നിലവില്‍ 20 ട്രിപ്പാണ് ഉള്ളത്. ഇതോടെ ഈ റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ഉണ്ടാകും. രാവിലെ അഞ്ചിന് ആദ്യസര്‍വീസ് ആരംഭിക്കും. രാത്രി 7.50നാണ് വൈക്കത്തിനുള്ള അവസാന ട്രിപ്പ്. 

കഴിഞ്ഞ വര്‍ഷം ആലപ്പുഴ-കട്ടപ്പന റോഡില്‍ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ഈ റൂട്ടില്‍ ഓടിയിരുന്ന അഞ്ച് സ്വകാര്യബസ് സര്‍വീസ് മുടക്കി. ഇതുമൂലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. ഇതിന് പരിഹാരമായാണ് കെ.എസ്.ആര്‍.ടി.സി. പുതിയതായി നാല് ഓര്‍ഡിനറി സര്‍വീസ് ആരംഭിക്കുന്നത്.
read more "തൊടുപുഴ-വൈക്കം കെ.എസ്.ആര്‍.ടി.സി"

ഓടിയെത്താന്‍ ഇരട്ടിസമയം; യാത്രക്കാര്‍ കെ.എസ്‌.ആര്‍.ടി.സിയെ കൈവിടുന്നു

Posted by Sujith Bhakthan at Thursday, 22 April 2010
Share this post:
Subscribe

 കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ ആര്‍.പി.എം. കുറയ്‌ക്കുന്ന ഉദ്യോഗസ്‌ഥ നടപടിയ്‌ക്കെതിരേ വകുപ്പുതല അന്വേഷണം വേണമെന്ന്‌ ആവശ്യമുയര്‍ന്നു. കോട്ടയം-കുമളി റൂട്ടിലോടുന്ന കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്കാണ്‌ ഉദ്യോഗസ്‌ഥരുടെ പരിഷ്‌കാരം വിനയാകുന്നത്‌. ഇന്ധനലാഭം ഉണ്ടാക്കാനാണ്‌ ആര്‍.പി.എം. കുറയ്‌ക്കുന്നതെന്നാണ്‌ ഉദ്യോഗസ്‌ഥ ഭാഷ്യം. കോട്ടയം-കുമളി റൂട്ടില്‍ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയില്‍ കയറ്റവും ഹെയര്‍പിന്‍ വളവുകളും അധികമുള്ളതിനാല്‍ ഇതുവഴി ആര്‍.പി.എം. കുറച്ച വാഹനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്‌ സഞ്ചരിക്കുന്നത്‌. 45 മിനിറ്റ്‌ യാത്ര ചെയ്യേണ്ട ദൂരം ഒരു മണിക്കൂര്‍ കൊണ്ടാണ്‌ കെ.എസ്‌.ആര്‍.ടി.സി. പിന്നിടുന്നത്‌. ഇതുമൂലം യാത്രക്കാര്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളെ പൂര്‍ണമായി ഒഴിവാക്കി സ്വകാര്യ ബസുകളെയാണ്‌ ആശ്രയിക്കുന്നത്‌.

മുന്‍കാലങ്ങളില്‍ രണ്ടു തവണ കോട്ടയം-കുമളി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസുകളുടെ കളക്‌്ഷന്‍ 15,000 രൂപയായിരുന്നത്‌ ഇപ്പോള്‍ 7,000-ല്‍ നില്‍ക്കുന്നു. ടര്‍ബോ എന്‍ജിനുകളുള്ള ബസുകളാണ്‌ ഇതുവഴി ഓടുന്നതിലധികവും. മാസങ്ങള്‍ മാത്രം പഴക്കമുള്ള പുതിയ വാഹനം ഇത്തരത്തില്‍ ആര്‍.പി.എം. കുറച്ചതു മൂലം കമ്പനി നല്‍കുന്ന സൗജന്യ സര്‍വീസിംഗിനു പോലും കൊണ്ടുപോകാറില്ല.

ടെസ്‌റ്റിംഗിനു മുമ്പ്‌ എന്‍ജിനില്‍ ഇത്തരം അനധികൃത നിര്‍മാണം നടത്തിയാല്‍ വാഹന നിര്‍മാണ കമ്പനി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടിയ്‌ക്ക് തുനിയുമെന്നതിനാലാണ്‌ സൗജന്യ സര്‍വീസിംഗ്‌ വേണ്ടന്നുവയ്‌ക്കുന്നത്‌. ആര്‍.പി.എം. കുറച്ചതുമൂലം ഹൈറേഞ്ചിലോടുന്ന ബസുകള്‍ അമിതമായി ചൂടാകുന്നതും നിത്യസംഭവമാണ്‌. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികള്‍ക്കു ശേഷം നിരത്തിലിറങ്ങിയ ദിവസം തന്നെ ബസിന്റെ റേഡിയേറ്റര്‍ പൊട്ടി വഴിയില്‍ കിടന്നു. കോട്ടയം, കുമളി ഡിപ്പോകളില്‍ മുന്‍കാലങ്ങളിലേതില്‍ നിന്നു വ്യത്യസ്‌തമായി മാത്രമാണ്‌ ഉദ്യോഗസ്‌ഥര്‍ ശ്രദ്ധിക്കുന്നത്‌.

കോട്ടയം-കുമളി രണ്ടു തവണ ഓടുന്ന ബസുകള്‍ക്ക്‌ 110 ലിറ്റര്‍ ഡീസല്‍ ചെലവാകുന്നതിനു പകരം ആര്‍.പി.എം. കുറച്ചതോടെ 120 ലിറ്ററാണ്‌ ചെലവാകുന്നത്‌. കളക്‌്ഷന്‍ കുറഞ്ഞാലും 110 ലിറ്ററില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കാണ്‌ ഉദ്യോഗസ്‌ഥര്‍ മികച്ച പരിഗണന നല്‍കുന്നത്‌. ഇത്തരത്തില്‍ 120 ലിറ്റര്‍ ചെലവാക്കുന്ന ഡ്രൈവര്‍മാരെ ശമ്പളമില്ലാത്ത ട്രെയ്‌നിംഗിനയച്ചാണ്‌ ഉദ്യോഗസ്‌ഥര്‍ പകരം വീട്ടുന്നത്‌. ഇതുമൂലം യാത്രക്കാരെ കൃത്യമായി കയറ്റുന്നതിനോ കളക്‌്ഷന്‍ ഉയര്‍ത്തുന്നതിനോ ഡ്രൈവര്‍മാരും മിനക്കെടാറില്ല. കുമളി ഡിപ്പോയില്‍ നിന്നും സര്‍വീസ്‌ നടത്തുന്ന ഭൂരിപക്ഷം വാഹനങ്ങള്‍ക്കും കളക്‌്ഷനില്‍ വന്‍ കുറവാണിപ്പോഴുള്ളത്‌.
read more "ഓടിയെത്താന്‍ ഇരട്ടിസമയം; യാത്രക്കാര്‍ കെ.എസ്‌.ആര്‍.ടി.സിയെ കൈവിടുന്നു"

കെഎസ്ആര്‍ടിസിക്ക് തൃശൂരില്‍ അത്യാധുനിക ബസ് സ്റ്റേഷന്‍

Posted by Sujith Bhakthan at Sunday, 11 April 2010
Share this post:
Subscribe

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു ശാപമോക്ഷം. 50 കോടി രൂപ ചെലവില്‍ ബസ് സ്റ്റേഷന്‍ പുനര്‍നിര്‍മിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം രണ്ടു മാസത്തിനുള്ളില്‍ നടക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണു തീരുമാനം. 

ഇതിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി എംഡി ടി.പി. സെന്‍കുമാര്‍ 12-നു തൃശൂര്‍ യൂനിറ്റ് സന്ദര്‍ശിക്കും. അത്യാധുനിക രീതിയിലുള്ള ബസ് സ്റ്റേഷന്‍ ബിഒടി അടിസ്ഥാനത്തിലായിരിക്കും നിര്‍മിക്കുക. 

റിപ്പയര്‍ ആന്‍ഡ് മെയ്ന്‍റനന്‍സ് യൂനിറ്റ് പൂര്‍ണമായും കോംപൗണ്ടിന്‍റെ പിറകിലേക്കു മാറ്റും. മൂവായിരം ബസുകള്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്ന വിധത്തിലായിരിക്കും പുതിയ യൂനിറ്റ്. ഒരു സമയത്തു നൂറോളം ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. 

ഏറെ അസൗകര്യം അനുഭവിക്കുന്ന സ്റ്റാന്‍ഡാണു തൃശൂരിലേത്. ആയിരത്തോളം ബസുകള്‍ ദിനംപ്രതി കടന്നു പോകുന്ന സ്റ്റാന്‍ഡിലെ തിക്കും തിരക്കും യാത്രക്കാരെ ഏറെ വലയ്ക്കുന്നു. 

രാത്രി ഏഴിനു ശേഷം രണ്ടു നിരകളിലായാണു ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. സ്റ്റാന്‍ഡിലെ ഗതാഗതക്കുരുക്കു മൂലം കൃത്യസമയം പാലിക്കാന്‍ സാധിക്കുന്നില്ലെന്നു ഡ്രൈവര്‍മാര്‍. വരുമ്പോഴും പോകുമ്പോഴും കൂടുതല്‍ സമയം നഷ്ടപ്പെടുന്നുണ്ടെന്നും ഇവര്‍. 

രാത്രിയാകുന്നതോടെ സ്റ്റാന്‍ഡിന്‍റെ ഒരു ഭാഗം മുഴുവന്‍ സര്‍വീസ് കഴിഞ്ഞ ബസുകളാണു പാര്‍ക്ക് ചെയ്യുന്നത്. ബാക്കിവരുന്ന കുറഞ്ഞ സ്ഥലത്താണു സര്‍വീസ് നടത്തുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. പരാതി വന്ന സാഹചര്യ കൂടുതല്‍ ബസുകള്‍ സ്റ്റാന്‍ഡിന്‍റെ പിറകിലേക്കു മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍. 

82 ഷെഡ്യൂളുകളാണു തൃശൂരിലുള്ളത്. ഈ ബസുകള്‍ക്കു പാര്‍ക്കിങ്ങിനു സ്ഥലപരിമിതിയുണ്ട്. ഒപ്പം തമിഴ്നാട്, കര്‍ണാടക ബസുകള്‍ കൂടിയാകുമ്പോള്‍ പ്രശ്നം രൂക്ഷമാകുന്നു. ഇപ്പോള്‍ സര്‍വീസ് അവസാനിപ്പിച്ച ബസുകള്‍ രാത്രി രണ്ടു മണിയോടെ മാത്രമേ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നുള്ളൂവെന്നും അധികൃതര്‍. 


Source: http://www.metrovaartha.com/
read more "കെഎസ്ആര്‍ടിസിക്ക് തൃശൂരില്‍ അത്യാധുനിക ബസ് സ്റ്റേഷന്‍"